kozhikode local

കുരുന്നു ബിഷര്‍ കാന്‍സര്‍ പിടിയില്‍; ചികില്‍സിക്കാന്‍ വഴിയില്ലാതെ കുടുംബം

കാളികാവ്: ഒരു വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിഷര്‍ ഇത്ര ചെറുപ്പത്തിലേ സകല വേദനയും തിന്നുകയാണ്.ജീവിതം എന്തെന്നറിയുന്നതിനു മുമ്പേ ലുക്കീമിയ പിടിപെട്ട് കിടപ്പിലായ ബിഷറിന്റെ ഓമനമുഖത്ത് വേദന നിറയുമ്പോ ള്‍ ഉമ്മ സുനീറയുടെ ചങ്ക് സങ്കടം കൊണ്ട് വിങ്ങും.
മകന്റെ അസുഖത്തിന്റെ വേവലാതിക്കൊപ്പം ചികില്‍സയ്ക്ക് പണമില്ലാത്തതും ഈ കുടുംബത്തെ അലട്ടുകയാണ്. അമ്പല്ലക്കടവിലെ പറാട്ടി അലിഹസന്റെ രണ്ടാമത്തെ മകനാണ് മുഹമ്മദ് ബിഷര്‍.—എട്ടു മാസം പ്രായമുള്ളപ്പോള്‍ വിട്ടുമാറാത്ത പനി വന്നതാണ് രോഗത്തിന്റെ തുടക്കം. വണ്ടൂരിലെ ശിശുരോഗ വിദഗ്ദ്ധനെ കാണിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.—രോഗം മൂര്‍ച്ഛിച്ചതോടെ ബിഷറിനെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററി ലേക്ക് മാറ്റി. രണ്ട് മാസമായി അവിടത്തെ ചികില്‍സയാണ്.
ബിഷറിന്റെ ചികില്‍സക്കായി ഇതിനോടകം രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചു.—ചികില്‍സ തുടരാന്‍ ഇനിയും ഏറെ പണം വേണം. ഇത് എങ്ങനെ കണ്ടെത്തുമെന്നു യാതൊരു നിശ്ചയവുമില്ല. നാട്ടില്‍ ഒരു ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റെ നടത്തി കിട്ടുന്ന ഒരു വിഹിതം ചികില്‍സക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത്‌കൊണ്ടൊന്നും തികയില്ല. വികലാംഗനായ അലിഹസന്‍ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നതും ഒപ്പം മകന്റെ ചികില്‍സ നടത്തുന്നതും. തുടര്‍ ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ മുന്നില്‍ വഴിയൊന്നുമില്ല. മുഹമ്മദ് ബിഷറിന്റെ ചികില്‍സ നടത്തുന്നതിന് അഷ്‌റഫ് പറാട്ടിയുടെ പേരി ല്‍ കാളികാവ് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍. 159201001478 77. ഐഎഫ്‌സി കോഡ്: എഫ്ഡിആര്‍എല്‍ 0001592. ഫോണ്‍: 9744021348
Next Story

RELATED STORIES

Share it