Kottayam Local

കുരുന്നു പ്രതിഭകളുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി സ്‌നേഹോല്‍സവം

കോട്ടയം: കുരുന്നു പ്രതിഭകളുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സ്‌നേഹോല്‍സവം സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കെഎസ്എസ്എസ് കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ജില്ലകളിലായി രൂപം നല്‍കിയിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ 1000ത്തോളം പ്രതിഭകളാണ് സ്മാര്‍ട്ട് സ്‌നേഹോല്‍സവത്തില്‍ പങ്കെടുത്തത്.
കെഎസ്എസ്എസ് ആസ്ഥാനമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സ്‌നേഹോല്‍സവത്തിന്റെ ഉദ്ഘാടനം എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ നിര്‍വഹിച്ചു. കുട്ടികളുടെ സമഗ്രവളര്‍ച്ചയോടൊപ്പം അവരുടെ സര്‍ഗ്ഗ വാസനകളെ പ്രോല്‍സാഹിപ്പിക്കുവാനും കുരുന്ന് മനസ്സുകളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുവാനും ഇത്തരം സംഗമങ്ങള്‍ വഴിയൊരുക്കുമെന്ന് ഷീന ഷുക്കൂര്‍ പറഞ്ഞു.
കെഎസ്എസ്എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, അന്തേരി ഹില്‍ഫെ ട്രസ്റ്റ് പ്രതിനിധികളായ ഉര്‍സുല മേയ്‌സിനര്‍, എസ്. സാന്റിയാഗോ, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, റീബ ലിങ്കണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന് സിബി കണിയാംപടി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it