thrissur local

കുരുന്നുകള്‍ സ്‌കൂളിലെത്തി ; വര്‍ണാഭമായി പ്രവേശനോല്‍സവം



തൃശൂര്‍: മഴയില്‍ നനഞ്ഞ് പുതിയൊരു അധ്യായന വര്‍ഷം കൂടി ആരംഭിച്ചു. പുതിയ കുസൃതിക്കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും പ്രവേശനോല്‍സവങ്ങള്‍ നടത്തി.  പൊതുജന വിശ്വാസൃത നേടിയെടുത്ത് പൊതുവിദ്യാഭ്യാസം ശക്തിയാര്‍ജ്ജിക്കണമെന്നും കാലഘട്ടം അതാവശ്യാപ്പെടുന്നുവെന്നും സി എന്‍ ജയദേവന്‍ എംപി പറഞ്ഞു. റവന്യൂ ജില്ലാ പ്രവേനോല്‍സവം നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡ്ന്റ്് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെസുമതി യൂണിഫോം വിതരണം നടത്തി. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ സന്ദേശം നല്‍കി. പറപ്പൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സൈക്കിള്‍ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കാര്‍ത്തിക ജയന്‍ നിര്‍വഹിച്ചു. സൗമിനി, മോഹന്‍ദാസ്, അമ്പാടി രവി, ബൈജു, ഡോ. രജിതന്‍, പ്രധാനാധ്യാപിക വി കെ  ദുര്‍ഗ, സി എ സാബിറ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും നല്‍കി. ചേറ്റുപുഴ: സരസ്വതി വിലാസം എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവും പഠനോപകരണ ക്വിറ്റ് വിതരണവും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം കെ മുകുന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക വിജയശ്രീ അധ്യക്ഷത വഹിച്ചു. തൃശൂര്‍: അറിവിന്റെ അനന്തവിഹായസിലേക്ക് വിദ്യാര്‍ഥി ഹൃദയങ്ങളെ ഉയര്‍ത്തുന്നതിന്റെ പ്രതീകമെന്നോണം പ്രാവിനെ പറത്തി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. നവാഗതരെ പൂക്കള്‍ നല്‍കി സ്വാഗതം ചെയ്തു. പ്രവേശനോത്സവം റൂറല്‍ എസ്പിഎന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ  മഹേഷ് അധ്യക്ഷത വഹിച്ചു. ആറ്റൂര്‍: വൃക്ഷത്തൈകള്‍ നല്‍കി ഒന്നാംക്ലാസ് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് മണലാടി ഹോളി ഏയ്ഞ്ജല്‍സ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു. കൊരട്ടി: കൊരട്ടി പഞ്ചായത്ത് എല്‍പിഎസ് പ്രവേശനോല്‍സവം ഉദ്ഘാടനം പ്രസിഡന്റ് കുമാരി ബാലന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ കമ്മിറ്റി സ്ഥിരം കമ്മറ്റി ചെയര്‍മാന്‍ ഡെയ്‌സി ഡേവീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആര്‍ സുമേഷ് മുഖ്യാഥിതിയായി പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ സിന്ധു രവി, പ്രഥമ അദ്ധ്യാപിക നീന ജോസഫ്, ദാമോദരന്‍, സിന്ധു ജയരാജ് സംസാരിച്ചു.ചാലക്കുടി: ചാലക്കുടി ഉപജില്ലാ പ്രവേശനോല്‍സവം ഈസ്റ്റ് ഗവ.എല്‍പി സ്‌കൂളില്‍ നടത്തി. ബി ഡി ദേവസ്സി എംഎല്‍ എ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it