കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

ഗുരുവായൂര്‍: അറിവിന്റെ ആദ്യാക്ഷരമധുരം നുകരാന്‍ വിജയദശമി ദിനമായ ഇന്നലെ മാതാപിതാക്കളോടൊപ്പം പിണക്കംകാട്ടിയും വിതുമ്പിക്കരഞ്ഞും കണ്ണനു മുന്നില്‍ കുരുന്നുകളെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ അക്ഷരഗുരുക്കന്മാരുടെ മടിയിലിരുന്ന് 383 കുരുന്നുകളാണ് നാവിന്‍തുമ്പില്‍ സ്വര്‍ണംകൊണ്ട് ആദ്യാക്ഷരം നുകര്‍ന്നും താംബാളത്തില്‍ നിറച്ച അരിയില്‍ ഹരിശ്രീ ഗണപതായേ നമ: എന്നു കുറിച്ചും അറിവിന്റെ അക്ഷരലോകത്തേക്ക് പിച്ചവച്ചു കയറിയത്. രാവിലെ ശീവേലിക്കുശേഷം കൂത്തമ്പലത്തില്‍ ഗ്രന്ഥപൂജ കഴിഞ്ഞ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആധ്യാത്മിക ഹാളിലേക്ക് സരസ്വതി, ഗണപതി, ഗുരുവായൂരപ്പന്‍ എന്നീ ദേവന്മാരുടെ ഛായചിത്രവുമായി എത്തിയതിനു ശേഷമാണ് വിദ്യാരംഭത്തിന് തുടക്കമായത്. ഉച്ചപൂജ വരെ വിദ്യാരംഭം നീണ്ടുനിന്നു.

Next Story

RELATED STORIES

Share it