malappuram local

കുരുന്നുകള്‍ക്ക് ആവേശമായി കാര്‍ട്ടൂണ്‍ ഫെസ്റ്റ്

കിഴിശ്ശേരി: ചെറുപുഷ്പം പബ്ലിക് സ്‌ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കാര്‍ട്ടൂണ്‍ ഫെസ്റ്റ് കുരുന്നുകള്‍ക്ക് ആവേശമായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കാര്‍ട്ടൂണ്‍മാന്‍ ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്തു. 200ല്‍പരം കുട്ടികള്‍ കാര്‍ട്ടൂണ്‍ ഫെസ്റ്റില്‍ പങ്കെടുത്തു. കാര്‍ട്ടൂണിസ്റ്റുകളായ ബാദുഷ, ഗിരീഷ് മൂഴി പാടം, നൗഷാദ് വെള്ളി ലശേരി , ബഷീര്‍ കിഴിശ്ശേരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഉച്ചക്ക് ശേഷം കാര്‍ട്ടൂണിസ്റ്റുകളും കുട്ടികളും സംവധിച്ചു. ആര്‍ട്ടിസ്റ്റ് സഗീര്‍, ആര്‍ടിസ്റ്റ് ശങ്കരന്‍, ഉസ്മാന്‍ ഇരുമ്പുഴി ,ദിനേഷ് ഡാലി, ബുഖാരി ധര്‍മ്മഗിരി , സിഗ്‌നിദേവരാജ്, നവാസ് കോണോംപാറ, ചന്തു രാമകൃഷ്ണന്‍, ഡോ.റഹൂഫ്, ബഷീര്‍ കിഴിശ്ശേരി, കാര്‍ട്ടൂണ്‍മാന്‍ ബാദുഷ, ഗിരീഷ് മൂഴിപ്പാടം, നൗഷാദ് വെള്ളിലശ്ശേരി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.കൂടാതെ കാര്‍ട്ടൂണിസ്റ്റുകള്‍ അവരുടെ സ്വന്തം കഥാപാത്രങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി. ക്യാംപ് കുട്ടികള്‍ക്ക് ആവേശം പകരുന്നതായിരുന്നു. ആര്‍ട്ടിസ്റ്റ് സഗീറിനെ ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it