കുരുന്നുകള്‍ക്കു വിരുന്നൊരുക്കി 'കൃതി' രാജ്യാന്തര പുസ്തകമേള

കൊച്ചി: എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കുമൊപ്പം കേരളത്തില്‍ ബാലസാഹിത്യ കൃതികളുടെ രാജ്യാന്തര പുസ്തകമേള മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ മറൈന്‍ ഡ്രൈവില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. വമ്പന്‍ പ്രസാധകരുടെ സാന്നിധ്യത്തിനും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'കൃതി' രാജ്യാന്തര പുസ്തകോ ല്‍സവത്തിനും സാഹിത്യോല്‍സവത്തിനും മേള സാക്ഷ്യം വഹിക്കും.
ഗ്രോളിയര്‍ ഇന്റര്‍ നാഷന ല്‍, അമര്‍ചിത്രകഥ, സ്‌കോളാസ്റ്റിക്, ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, ഡക്ബില്‍, ബി ജയിംസ്, എല്‍സി പബ്ലിഷിങ് തുടങ്ങി 17ലേറെ ബാലസാഹിത്യകൃതികളുടെ പ്രസാധകരാണു മേളയി ല്‍ നേരിട്ടെത്തുന്നത്. പ്രധാനമായും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഒന്നര ലക്ഷത്തോളം ബാലസാഹിത്യ കൃതികള്‍ മേളയിലുണ്ടാവും. പുതിയ തലമുറയില്‍ വായനാശീലം പ്രചരിപ്പിക്കുകയെന്നതാണു മേളയുടെ പ്രധാന ലക്ഷ്യം. മേളയോട് അനുബന്ധിച്ച് കുട്ടികളുടെ സര്‍ഗവാസനകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയും സജ്ജീകരിക്കും. മേളയുടെ ആദ്യദിനമായ മാര്‍ച്ച് ഒന്നു മുതല്‍ ദിവസേന രാവിലെ 11  മുതല്‍ ബാലസാഹിത്യരംഗത്തെ പ്രമുഖര്‍ കുട്ടികളോട് സംവദിക്കാനെത്തും.
കാരിക്കേച്ചര്‍ കോര്‍ണറും അന്താരാഷ്ട്ര പുസ്തകമേളയുടെ മറ്റൊരു ആകര്‍ഷണമാവും. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും 250 രൂപയുടെ പുസ്തക കൂപ്പണുകള്‍ സമ്മാനമായി നല്‍കുന്ന ബൃഹദ് പദ്ധതിക്കു പുറമെയാണ് കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ ഒരുക്കങ്ങളെന്ന് ബാലസാഹിത്യ വിഭാഗം കോ- ഓഡിനേറ്റര്‍ സി ആര്‍ ദാസ് പറഞ്ഞു.
Next Story

RELATED STORIES

Share it