Flash News

കുരുക്കിട്ട് കേന്ദ്രം ; ലക്ഷ്യം സഹകരണ മേഖലയെ തകര്‍ക്കല്‍



സമദ്  പാമ്പുരുത്തി

നോട്ടു നിരോധനമെന്ന തലതിരിഞ്ഞ പരിഷ്‌കാരം നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിസന്ധിയുടെ ആഴത്തില്‍ നിന്നു പൂര്‍ണമായും കരകയറിയിട്ടില്ല, കേരളത്തിന്റെ സാമൂഹിക ജീവിതത്തി ല്‍ ആഴത്തില്‍ വേരൂന്നിനില്‍ക്കുന്ന സഹകരണ പ്രസ്ഥാനം. ഇക്കാര്യം പരമോന്നത കോടതി പോലും സമ്മതിച്ചതാണ്. നോട്ടു നിരോധനക്കാലത്ത് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഏറ്റവും അധികം തര്‍ക്കം നടന്നത് സഹകരണ ബാങ്കുകളെ ചൊല്ലിയായിരുന്നു. ജനങ്ങളുടെ സക്രിയ കൂട്ടായ്മയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തിയത്. സഹകരണ ബാങ്കുകള്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്നാണ് കുപ്രചാരണം. എന്നാല്‍, രാഷ്ട്രീയമായ കാരണങ്ങള്‍ കൂടാതെ സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് കൊയ്ത്ത് നടത്താന്‍ അവസരം ഒരുക്കുകയാണ് ഭരണകൂടം. പ്രതിദിന ഇടപാട് നടത്തുന്ന 1551 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്. ജില്ലാ സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇടപാട് നടത്തുന്ന പതിനായിരം ഇതര സഹകരണ സംഘങ്ങളും. നൂറു കോടി മുതല്‍ നിക്ഷേപവും വായ്പയുമുള്ള സ്ഥാപനങ്ങളാണ് കാര്‍ഷിക സഹകരണ സംഘങ്ങള്‍. ഓരോന്നിലും 10,000 മുതല്‍ 15,000 വരെ അക്കൗണ്ടുകളുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ഈ മേഖലയുടെ സേവനം ചെറുതല്ല. പണ ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതാണ് പുതിയ പ്രതിസന്ധി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് രണ്ടു ലക്ഷം രൂപയ്ക്കു മുകളില്‍ പണമായി നല്‍കാനാവില്ല എന്നതാണ് കേന്ദ്രം പാസാക്കിയ ധനകാര്യ ബില്ലിലെ സുപ്രധാന വ്യവസ്ഥ. പ്രാഥമിക സഹകരണ ബാങ്കുകളിലെ മറ്റു വായ്പകളുടെ വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. പ്രാഥമിക ബാങ്കുകള്‍ക്ക് ചെക്ക് ഉപയോഗിക്കാനാവില്ല. അതിനാല്‍, രണ്ടു ലക്ഷത്തിനു മുകളിലുള്ള വായ്പാ വിതരണത്തിനു മറ്റു ബാങ്കുകളുടെ ചെക്ക് ഉപയോഗിക്കേണ്ടിവരും. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്വര്‍ണപ്പണയ വായ്പക്കു പോലും രണ്ടു ലക്ഷത്തിനു മുകളില്‍ പണം നല്‍കാനാവില്ല. വായ്പ അനുവദിച്ച് പണത്തിനായി മറ്റു ബാങ്കുകളിലേക്ക് പറഞ്ഞയക്കുന്നത് പ്രാഥമിക ബാങ്കുകളില്‍ നിന്ന് ഇടപാടുകാരെ അകറ്റുമെന്നാണ് സഹകരണ മേഖലയുടെ ആശങ്ക. റൂപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയല്ലാതെ കാര്‍ഷിക വായ്പകള്‍ നല്‍കാനാവില്ല എന്നതാണ് മറ്റൊരു വ്യ           വസ്ഥ. പ്രാഥമിക സഹകരണ ബാങ്കുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലെ റൂപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലൂടെയേ കാര്‍ഷിക വായ്പ നല്‍കാവൂ എന്നു ചുരുക്കം. 14 ജില്ലാ ബാങ്കുകളെയും 1604 പ്രാഥമിക സഹകരണ ബാങ്കുകളെയും 64 കാര്‍ഷിക വികസന ബാങ്കുകളെയും ബന്ധിച്ച് കോര്‍ ബാങ്കിങ് നടപ്പാക്കാ ന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പല പ്രാഥമിക ബാങ്കുകള്‍ക്കും ഇതു പാലിക്കാനായിട്ടില്ല. കോര്‍ ബാങ്കിങ് നടപ്പാക്കുന്നതിനു പ്രാഥമിക ബാങ്കുകളിലെ അംഗങ്ങള്‍ ജില്ലാ സഹകരണ ബാങ്കില്‍ കെവൈസി നല്‍കി അക്കൗണ്ട് തുടങ്ങണം. ഇവര്‍ക്ക് ജില്ലാ ബാങ്ക് റൂപേ കിസാന്‍ കാര്‍ഡ് നല്‍കും. വായ്പ അനുവദിക്കുന്നതും തിരിച്ചടയ്ക്കുന്നതും പ്രാഥമിക ബാങ്കുകളാണെങ്കിലും പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കുന്നത് ജില്ലാ സഹകരണ ബാങ്കായിരിക്കും. ജില്ലാ ബാങ്കിലേക്കാണ് കാര്‍ഷിക സബ്‌സിഡി വരുന്നത് എന്നതിനാല്‍ വായ്പ തേടുന്ന കര്‍ഷകര്‍ ജില്ലാ ബാങ്കില്‍ സീറോ ബാലന്‍സ് മിറര്‍ അക്കൗണ്ട് എടുക്കേണ്ടിവരും. കോര്‍ ബാങ്കിങ് നടപ്പാക്കാത്ത പ്രാഥമിക ബാങ്കുകള്‍ക്ക് പഴയ രീതിയില്‍ വായ്പ അനുവദിക്കാനാവുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കാര്‍ഷിക വായ്പയ്ക്ക് നബാര്‍ഡ് അനുവദിക്കുന്ന പലിശയിളവ് ജില്ലാ ബാങ്കില്‍ തുടങ്ങുന്ന അക്കൗണ്ടിലേക്കായിരിക്കും നല്‍കുക. അങ്ങനെയെങ്കില്‍ പലിശയിളവ് വഴിയുള്ള കേന്ദ്രസഹായം കര്‍ഷകര്‍ക്ക് ലഭിക്കില്ല. ചുരുക്കത്തില്‍, 30 കോടിയിലധികം രൂപയാണ് ഇതുമൂലം നഷ്ടമാവുക.
Next Story

RELATED STORIES

Share it