kannur local

കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധം

കണ്ണൂര്‍: സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ കവി കുരിപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരില്‍ യുവകലാസാഹിതി യുക്തി വാദിസംഘം പ്രവര്‍ത്തകരും പുരോഗമന കലാ സാഹിത്യസംഘവും പ്രകടനവും പ്രതിഷേധയോഗവും നടത്തി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ. പി അജയകുമാര്‍, ജില്ലാ സെക്രട്ടറി ടി പ്രകാശന്‍, രമേശന്‍ നണിയൂര്‍, യുക്തിവാദി സംഘം നേതാക്കളായ ഗംഗന്‍ അഴീക്കോട്, കെ വി മനോജ്കുമാര്‍, എ കെ നരേന്ദ്രന്‍ സംസാരിച്ചു. സി ഗിരീശന്‍, സി അശോകന്‍, പി ഗംഗാധരന്‍, പി മമ്മൂട്ടി നേതൃത്വം നല്‍കി. എഐവൈഎഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്റ് കെ എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി എം തോമസ്, ജില്ല ജോയിന്റ് സെക്രട്ടറി കെ ആര്‍ ചന്ദ്രകാന്ത്, സിപിഐ ലോക്കല്‍ സെക്രട്ടറി റജി ജോസഫ് സംസാരിച്ചു. ഇ വി നിഥിന്‍, പ്രിന്‍സ് ജോസഫ്, ബിനു ഡെന്നീസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it