Alappuzha local

കുരീപ്പുഴയ്‌ക്കെതിരായ അക്രമത്തില്‍ വ്യാപക പ്രതിഷേധം

ആലപ്പുഴ: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ (എസ്). ഭയപ്പെടുത്തി രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനുള്ള സംഘ്പരിവാര്‍ നീക്കത്തില്‍ ജനതാദള്‍ എസ് പ്രതിഷേധം രേഖപ്പെടുത്തി. ഹസന്‍ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു.ആലപ്പുഴ: പ്രതികരണങ്ങള്‍ക്ക് നേരെ ഫാഷിസ്റ്റ് ആക്രമണം കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആക്രമണമെന്ന് ആലപ്പുഴ സൗഹൃദ വേദി അഭിപ്രായപ്പെട്ടു. കവിയുടെ അഭിപ്രായത്തോടുള്ള വിയോജിപ്പ് അക്രമത്തിന്റെ രീതിയിലേക്ക് നീങ്ങിയത് ആശങ്ക ഉളവാക്കുന്നതാണ്.  കുരീപ്പുഴ ശ്രീകുമാര്‍ നിലപാടിലുറച്ച് പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന് നേരെ ആര്‍എസ്എസ് നടത്തിയ ആക്രമണം  നാണക്കേടാണ്. പ്രതികളെ മാതൃകാ പരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാവണം. കവിക്ക് സാംസ്‌കാരിക കേരളം നല്‍കുന്ന പിന്തുണയില്‍ ആലപ്പുഴ സൗഹൃദ വേദി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ആലപ്പുഴ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കൊല്ലത്തുവെച്ചുണ്ടായ ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it