kozhikode local

കുരീപ്പുഴയ്‌ക്കെതിരായ അതിക്രമം: ജില്ലയില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ് നടത്തിയ അക്രത്തിനെതിരെ ജില്ലയിലെങ്ങും വ്യാപകപ്രതിഷേധം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സംഘങ്ങള്‍ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും ആവിഷ്‌കാരങ്ങളും നടത്തി സംഘപരിവാര ഫാഷിസത്തിനെതിരേ പ്രതികരിച്ചു. സാഹിത്യകാരന്‍മാര്‍, ചിത്രകാരന്‍മാര്‍, നാടകപ്രവര്‍ത്തകര്‍, ഗായകര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖകളിലുള്ളവരും പ്രതിഷേധവുമായി തെരുവിലിറങ്ങി. സംഘപരിവാര സംഘങ്ങള്‍ അടുത്തകാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനാ അവകാശ നിഷേധങ്ങള്‍ക്കെതിരെയുള്ള ശ്കതമായ പ്രതിരോധമായിമാറി പ്രതിഷേധപരിപാടികളോരോന്നും.
കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ വിവിധ സംഘങ്ങള്‍ പ്രതിഷേധ പരിപാടികളുമായി എത്തി.
കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ അക്രമിച്ചതിലും വടയമ്പാടിയിലെ ദലിത് സമരത്തിനോട് ഭരണ കൂടം കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും കോഴിക്കോട്ടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. എന്‍ വി ബാലകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു.
കെ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഷജില്‍ കുമാര്‍, എ ശേഖര്‍, അംബിക, കരീം ചേലേമ്പ്ര, ശ്രീജിത്ത് വാവ സംസാരിച്ചു. പ്രകാശന്‍ ചേവായൂര്‍, എന്‍ സ്മിത, സഞ്ജയ് മാത്യു, അഖില്‍.ഷന്‍മിത, ജംഷീര്‍, അരുണ്‍ ജി എം, ലജീഷ് കൊല്ലക്കണ്ടി, റഷീദ് മക്കട, മുസ്തഫ കോവൂര്‍, ഗണേഷ് ബാബു, വിനോദ് ശങ്കര്‍ നേതൃത്വം നല്‍കി.
വടകര: കവിയും സാംസ്‌കാരിക  പ്രവര്‍ത്തകനുമായ  കുരീപ്പുഴ  ശ്രീകുമാറിനെ, കൊല്ലത്തു വച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതിനെ ഇപ്റ്റ കോഴിക്കോട് ജില്ലാ സെക്രട്ടറി വിപി രാഘവന്‍ അപലപിച്ചു. കീഴാള പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള  പരസ്യമായ നീക്കമായിട്ടണ് നടപടിയെ കാണുമെന്നും അദ്ദേഹം പ്രതിഷേധ കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it