kozhikode local

കുരിയാടിയില്‍ ബോട്ട് മുങ്ങി; മൂന്നുപേരെ രക്ഷപ്പെടുത്തി

വടകര: കടല്‍ ക്ഷോഭം രൂക്ഷമായ വടകര കുരിയാടിയില്‍ ഫൈബര്‍ വള്ളം മുങ്ങി. മൂന്ന് മല്‍സ്യതൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുത്തന്‍ പുരയില്‍ സുബൈര്‍ (44), പാറപ്പുറത്ത് അബ്ദുള്‍ കരീം (42), വരന്റെ വളപ്പില്‍ സുമേഷ് (35) എന്നിവരാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പകല്‍ ഒന്നോടെ കുരിയാടിയില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ കടലിലാണ് അപകടം.
വെള്ളിയാങ്കല്ലിനു സമീപം മഞ്ജുനാഥന്‍ വള്ളത്തില്‍ നിന്നും പിടിച്ച മത്തി ചെറിയ ഫൈബര്‍ വള്ളത്തിലേക്ക് മാറ്റി ചോമ്പാല ഹാബറില്‍ എത്തിക്കുന്നതിനിടയിലാണ് അപകടം.  തകര്‍ന്ന ബോട്ടില്‍ ഒന്നര ലക്ഷം രൂപയുടെ മല്‍സ്യമുള്ളതായി തൊഴിലാളികള്‍ പറഞ്ഞു. ബോട്ട് മുങ്ങിയതോടെ മത്സ്യം— പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു. ബോട്ടിനും എഞ്ചിനും കേട് പറ്റിയിട്ടുണ്ട്. അപകടത്തില്‍ പെട്ട തൊഴിലാളികള്‍ ആഗ്യം കാണിച്ച് ബഹളം വെച്ചത് കരയിലുള്ള തൊഴിലാളികളും വടകര സ്‌റ്റേഷനിനെ മൂന്ന് പൊലിസുകാരുടേയും ശ്രദ്ധയില്‍ പെടുകയായിരുന്നു.
ഇതോടെ മറ്റ് വള്ളങ്ങളുമായി തൊഴിലാളികളെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മല്‍സ്യ ബന്ധനം നടത്തുകയായിരുന്ന കെസിഎം ഫൈബര്‍ വള്ളത്തിലെ തൊഴിലാളികളും ഫൈബര്‍ മുങ്ങുന്നത് കണ്ടയുടനെ സാന്റ് ബാങ്ക്‌സില്‍ നിന്നെത്തിയ മല്‍സ്യതൊഴിലാളികളുമാണ് ഇവരെ രക്ഷിച്ചത്. കടല്‍ക്ഷോഭമുള്ളതിനാല്‍ വള്ളത്തില്‍ ക്രമാതീതമായി വെള്ളം കയറിയതാണ് അപകട കാരണം.
Next Story

RELATED STORIES

Share it