Flash News

കുരിപ്പുഴ ശ്രീകുമാറിനെതിരായ കൈയ്യേറ്റത്തെ ഗൗരവത്തില്‍ കാണണം: നാസറുദ്ദീന്‍ എളമരം

കുരിപ്പുഴ ശ്രീകുമാറിനെതിരായ കൈയ്യേറ്റത്തെ ഗൗരവത്തില്‍ കാണണം: നാസറുദ്ദീന്‍ എളമരം
X


കോഴിക്കോട് : കവി കുരിപ്പുഴ ശ്രീകുമാറിനെതിരായ കൈയ്യേറ്റത്തെ ഗൗരവത്തില്‍ കാണണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. കവിയെ ആക്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കടക്കല്‍ വയനശാല പരിപാടിക്കെത്തിയ കുരിപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്ത ആര്‍എസ്എസ് നടപടി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേല്‍ സംഘപരിവാരം നടത്തുന്ന കടന്നുകയറ്റത്തെ തടയാന്‍ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാവണം. കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനേയും പോലുള്ളവരെ ഇല്ലാതാക്കിയവര്‍ കേരളത്തിലും ഇത്തരം ഉന്‍മൂലനങ്ങളാണ് ലക്ഷ്യമിടുന്നത്. ഈയടുത്തായി കേരളത്തില്‍ ഇത്തരം അക്രമണങ്ങള്‍ ആര്‍എസ്എസ് വ്യാപകമാക്കിയിരിക്കുകയാണ്. സംഘപരിവാര അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തില്‍ പോലും കലാകാരന്‍മാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവും.

ദളിതരെയും അവരെ പിന്തുണക്കുന്നവരെയും  ആക്രമിക്കുന്ന ഉത്തരേന്ത്യന്‍ സവര്‍ണ രാഷ്ട്രീയം ഏറ്റവും ശകതമായി തന്നെ നടപ്പിലാക്കുകയാണ് ഹിന്ദുത്വ തീവ്രവാദികള്‍. തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് ഏറ്റവും ഫലപ്രദമായ സമയം ഇടതുപക്ഷം ഭരിക്കുമ്പോഴാണെന്ന് സംഘപരിവാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇടത് പോലീസിന്റെ ആശീര്‍വാദത്തോടെയാണ് ദളിതരെയും ഇപ്പോള്‍ കവി കുരീപ്പുഴയെയും സംഘപരിവാര്‍ ആക്രമിച്ചിരിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കേരളത്തില്‍ സുപ്രധാന വ്യക്തിത്വങ്ങള്‍ക്ക് വരെ സിരക്ഷിതത്വം നഷ്ടപ്പെടുമ്പോള്‍ സ്വയം രക്ഷക്ക് ജനങ്ങള്‍ സംഘടിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇത് നമ്മുടെ നാടിനെ വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുക.-നാസറുദ്ദീന്‍ എളമരം ചൂണ്ടിക്കാട്ടി
Next Story

RELATED STORIES

Share it