kasaragod local

കുരങ്ങുശല്യം രൂക്ഷമായി; കര്‍ഷകര്‍ ദുരിതത്തില്‍

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്തും പരിസര പ്രദേശങ്ങളിലും കുരങ്ങുശല്യം രൂക്ഷമായി. കാര്‍ഷിക വിളകളുള്‍പ്പെടെയുള്ളവ നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകരും ദുരിതത്തിലായി.
ബിരിക്കുളം, ഓമനങ്ങാനം, കൊട്ടമടല്‍, പ്ലാത്തടം, ചെന്നക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. തെങ്ങില്‍ കയറി കരിക്ക് നശിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.
ഇതു മൂലം കേരകര്‍ഷകര്‍ക്ക് തേങ്ങയുടെ ലഭ്യതയില്‍ വന്‍കുറവാണ് ഉണ്ടായത്. മൂപ്പെത്താത്ത അടക്കയും ഇവ നശിപ്പിക്കുന്നുണ്ട്.
വാഴത്തോട്ടങ്ങളില്‍ കടക്കുന്ന കുരങ്ങുകള്‍ വാഴകള്‍ മുഴുവനായും നശിപ്പിക്കുകയാണ് പതിവ്. വാഴക്കുലകളും തിന്നു തീര്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഓമനങ്ങാനത്ത് ജനശക്തി പുരുഷസ്വയം സഹായ സംഘം നട്ട ഇരുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്. റബര്‍ തോട്ടങ്ങളില്‍ കടന്ന് ചിരട്ടകളില്‍ നിറഞ്ഞ പാലുകള്‍ മറിച്ചുകളയുന്നതും പതിവാണ്. കൂടാതെ മറ്റു പഴവര്‍ഗങ്ങളും കായ്കനികളും നശിപ്പിക്കുന്നു. വീടുകളിലും കുരങ്ങുശല്യമുണ്ടാകുന്നുണ്ട്. കുരങ്ങുശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it