malappuram local

കുമ്മന്തൊടി പാലത്തില്‍ ചരക്കുലോറിയിടിച്ച് അപകടം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌



ചേളാരി: പെരുവള്ളൂര്‍ പറമ്പില്‍ പീടിക  പടിക്കല്‍ റോഡിലെ കുമ്മംന്തൊടി പാലത്തില്‍ കര്‍ണ്ണാടകയില്‍ നിന്നും ചരക്കുമായി പോവുകയായിരുന്ന ലോറിയിടിച്ച് അപകടം. പാലത്തിന്റെ കൈവരിയിലിടിച്ച ലോറി താഴേക്ക് മറിയാതിരുന്നത് തലനാരിഴക്കാണ്. കൈവരികള്‍ തകര്‍ന്ന് തോട്ടിലേക്ക് മുറിഞ്ഞ് തൂങ്ങി ടയറുകള്‍ പാലത്തിന്റെ വക്കില്‍  വന്ന് നില്‍ക്കുകയായിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും വിവിധ ബേക്കറികളിലേക്ക് പഞ്ചസാരയുമായി എത്തിയതായിരുന്നു വലിയ ചരക്ക് ലോറി. പാലത്തിന് സമീപമുള്ള ഇറക്കത്തിനിടെ  എതിര്‍ ദിശയ ല്‍ നിന്നും   മറ്റൊരു വാഹനം വരുന്നത് കണ്ട് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഒരു വാഹനത്തിന്  പോവാന്‍ മാത്രം വീതിയുള്ള പാലമാണിത്.  റോഡിന്റെ വീതിയനുസരിച്ച് പാലം വീതിയില്ലാത്തതിനാല്‍ ഇവിടെ അപകടം പതിവാണ്.  വ്യത്യസ്ഥവാഹനാപകടങ്ങളിലായി ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞ അപകടമേഖലയാണിത്.
Next Story

RELATED STORIES

Share it