Flash News

കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമെന്ന് കടകംപള്ളി



തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനെയും രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താന്‍ താന്‍ ഇടപെട്ടു എന്ന തരത്തില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവന അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വീണ്ടും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും മെട്രോ ഉദ്ഘാടനവേദിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായത്. എന്നാല്‍, വളഞ്ഞ വഴിയില്‍ ഇക്കാര്യം തന്റെ നേട്ടമാണെന്ന തരത്തില്‍ കുമ്മനം വാര്‍ത്താസമ്മേളനം നടത്തിയത് അല്‍പ്പത്തരമാണെന്നും കടകംപള്ളി  പരിഹസിച്ചു. കുമ്മനം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇ ശ്രീധരനെയും രമേശ് ചെന്നിത്തലയെയും ആദ്യം ഒഴിവാക്കിയതിനു പിന്നില്‍ കുമ്മനത്തിന് പങ്ക് ഉണ്ടെന്നാണെന്നും കടകംപള്ളി  ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Next Story

RELATED STORIES

Share it