Flash News

കുമ്മനത്തിനെതിരേ പ്രതിഷേധം; മിസോറാം വിടണമെന്ന ആവശ്യം ശക്തം

ന്യൂഡല്‍ഹി: ബിജെപി കേരളാ ഘടകം അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുന്നു. കുമ്മനം സ്ഥാനം ഏല്‍ക്കുന്നതിന് മുമ്പ്് തന്നെ സംസ്ഥാനത്ത് പ്രതിഷേധത്തിന് തുടക്കമായിരുന്നു. അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാമിന്റെ (പ്രിസം) നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
മിസോറം പോലുള്ള ബഹുഭൂരിക്ഷവും ക്രൈസ്തവ വിശ്വാസികള്‍ കഴിയുന്ന സംസ്ഥാനത്ത് ക്രൈസ്തവവിരുദ്ധനും തീവ്രഹിന്ദുത്വവാദിയുമായ കുമ്മനത്തെ ഗവര്‍ണര്‍ ആക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി വിവിധ ക്രൈസ്തവ സംഘടനകളെയും രാഷ്ട്രീയപാര്‍ട്ടികളെയും സര്‍ക്കാരിതര സംഘടനകളെയും പ്രിസം ഭാരവാഹികള്‍ സമീപിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ എന്നതിനു പുറമെ തീവ്ര ഹിന്ദുത്വ സംഘടനയായ ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുടെ നേതാവ് എന്ന നിലയിലും കുമ്മനം സംഘപരിവാ—രത്തിന്റെ മുഖം ആണെന്നാണ് പ്രിസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മിസോറാമിലെ പ്രമുഖ ദിനപത്രമായ മിസോറാം പോസ്റ്റ് പ്രിസത്തിന്റെ വാര്‍ത്താക്കുറിപ്പ് ഒന്നാം പേജില്‍ അതീവ പ്രാധാന്യത്തോടെയാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്. ക്രിസ്തു മതത്തിനെതിരേയും മിഷനറിമാര്‍ക്കെതിരേയും രൂക്ഷമായി ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച ആളാണ് കുമ്മനം. 1983ല്‍ നിലയ്ക്കലില്‍ ക്രൈസ്തവര്‍ക്കെതിരേ ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ സൂത്രധാരനും ഇദ്ദേഹമായിരുന്നു.
Next Story

RELATED STORIES

Share it