Flash News

ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചു;കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചു;കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
X


കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും ഇതുവഴി കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് എസ്എഫ്‌ഐ നേതാവ് കുമ്മനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വ്യാജവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരില്‍ സിപിഎമ്മിനോട് വിരോധം സൃഷ്ടിക്കുക്കുകയും ഇതുവഴി സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ട്വിറ്റര്‍ അക്കൗണ്ടിലാണ് കുമ്മനം രാജശേഖരന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകം സിപിഎംപ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ നേരത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കുമ്മനത്തിനെതിരെ വേണ്ടി വന്നാല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് കുമ്മനത്തിനെതിരെ പരാതിയുമായി എസ്എഫ്‌ഐ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it