Flash News

കുമ്മനം നിഷ്‌കളങ്കന്‍;ഗവര്‍ണര്‍ പദവി നല്‍കിയത് നന്നായി:വെള്ളാപ്പള്ളി

കുമ്മനം നിഷ്‌കളങ്കന്‍;ഗവര്‍ണര്‍ പദവി നല്‍കിയത് നന്നായി:വെള്ളാപ്പള്ളി
X
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ പദവി നല്‍കിയതിനെ അഭിനന്ദിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുമ്മനത്തെ പോലെ ഒരു നിഷ്‌കളങ്കന് കേരള രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നും ഗവര്‍ണര്‍ പദവി നല്‍കിയത് വളരെ നല്ല തീരുമാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



കുമ്മനത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച സ്ഥാനം.കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ അംഗീകാരമാണ് കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎം മാണി എരണ്ട പക്ഷിയെപ്പോലെയാണ്. എരണ്ട പക്ഷി എവിടൊക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ വന്നു വീഴും. അതുപോലെ മാണി എല്‍ഡിഎഫിനെ കബളിപ്പിച്ചിട്ട് ചേരേണ്ടിടത്ത് പോയി ചേര്‍ന്നു.  മാണി യൂഡിഎഫിലേക്ക് തന്നെ പോകുമെന്ന് എല്‍ഡിഎഫിന് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it