Flash News

കുമ്പസാരം: വനിതാ കമ്മീഷനെതിരെ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍

കുമ്പസാരം: വനിതാ കമ്മീഷനെതിരെ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍
X


കോട്ടയം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ അഭിപ്രായത്തിനെതിരെ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. കുമ്പസാരത്തിനെതിരായ നിലപാട് സ്വീകരിക്കും മുന്‍പ് വനിതാകമ്മിഷന്‍ ന്യൂനപക്ഷ കമ്മിഷനുമായി സംസാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുമ്പസാരം നൂറ്റാണ്ടുകളായി വിശ്വാസികള്‍ നിര്‍വഹിച്ചു വരുന്ന കര്‍മമാണ്, താനും കുമ്പസരിച്ചിട്ടുണ്ട്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കുമ്പസരിക്കുന്നുണ്ടെന്നും കുമ്പസാരം നിരോധിക്കേണ്ടതില്ലെന്ന് കുര്യന്‍ പറഞ്ഞു.
കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പശ്ചാത്തലത്തില്‍ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ഇന്നലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
അധികാരമുള്ള ക്രിസ്തീയ പുരോഹിതന് മുന്നില്‍ വിശ്വാസികള്‍ പാപങ്ങള്‍ ഏറ്റുപറയുന്ന മതകര്‍മമാണ് കുമ്പസാരമെന്നും എന്നാല്‍, കുമ്പസാരത്തിന് എത്തുന്ന സ്ത്രീകളെ വൈദികര്‍ ഭീഷണിപ്പെടുത്തി ഇരകളാക്കുകയാണെന്നും രേഖാ ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. പരാതികള്‍ കേരളത്തില്‍ കൂടിവരികയാണ്. പ്രതികള്‍ക്ക് രാഷ്ട്രീയസഹായം കിട്ടുന്നുവെന്നും വൈദികര്‍ക്കെതിരായ പീഡനക്കേസുകളില്‍ പോലിസിന്റെ അന്വേഷണത്തിന് വേഗം പോരെന്നും രേഖാ ശര്‍മ കൂട്ടിച്ചേര്‍ത്തു. എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും കുമ്പസാരം നിരോധിക്കണം. ചുരുങ്ങിയത് വൈദികര്‍ക്കു മുന്നില്‍ സ്ത്രീകള്‍ കുമ്പസാരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും രേഖ ശര്‍മ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it