Readers edit

കുമ്പസരിച്ചതുകൊണ്ട് എന്തുകാര്യം

ഇറാഖ് അധിനിവേശം തെറ്റായിപ്പോയി എന്ന് ടോണി ബ്ലെയര്‍ ഇപ്പോള്‍ പറഞ്ഞിട്ട് എന്തുകാര്യം. ഇറാഖ് അധിനിവേശവും ധീരനായ സദ്ദാമിനെ സ്ഥാനഭ്രഷ്ടനാക്കിയതും തെറ്റായി എന്ന് അന്നും ഇന്നും ലോകരാഷ്ട്രങ്ങള്‍ക്കറിയാമായിരുന്നു. തങ്ങളുടെ വരുതിയില്‍ വരാത്ത, പ്രത്യേകിച്ച് മുസ്‌ലിം രാഷ്ട്രങ്ങളുടെ കരുത്ത് തകര്‍ക്കുകയും എണ്ണ കടത്തുകയുമായിരുന്നു അമേരിക്കയുടെ ഗുഢതന്ത്രം. പോരാളിയായ കേണല്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയതും വധിച്ചതും മറ്റൊന്നുകൊണ്ടല്ല. 1927 മുതല്‍ അമേരിക്ക തുടങ്ങിവച്ച ചാരപ്പണിയും നശീകരണവും ഇന്നും തുടരുകയാണ്.
അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ സൗദിയും മറ്റു രാഷ്ട്രങ്ങളും ഏറാന്‍മൂളികളായി നില്‍ക്കുന്നു. ഐഎസ് തീവ്രവാദികളുടെ പേരില്‍ നിഷ്ഠുര കൃത്യങ്ങള്‍ ചെയ്യുന്നത് ഇസ്രായേലും അമേരിക്കയുമാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഐഎസില്‍നിന്ന് തെറ്റിപ്പോയ ഇസ്രായേലി കുറ്റസമ്മതം നടത്തിയത് ഐഎസ് എന്നൊരു ഭീകരസംഘടനയില്ലെന്നും അതെല്ലാം ലോകജനതയെ തെറ്റിദ്ധരിപ്പിക്കാനും മുസ്‌ലിംകളോട് വിരോധമുണ്ടാക്കാനും ഇസ്രായേലും അമേരിക്കയും ചെയ്യുന്ന പ്രവൃത്തികളാണെന്നായിരുന്നു. ടോണി ബ്ലെയറുടെ കുറ്റസമ്മതംകൊണ്ട് സദ്ദാമിന്റെയും ഗദ്ദാഫിയുടെയും ജീവന്‍ തിരിച്ചുകിട്ടുമോ? ഇന്ന് മുസ്‌ലിംകള്‍ നടത്തിയതെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പല സംഭവങ്ങളും നാളെ സത്യമല്ലെന്നു തെളിയും, തീര്‍ച്ച.

കമാല്‍പാഷ
ഷൊര്‍ണൂര്‍
Next Story

RELATED STORIES

Share it