kasaragod local

കുമ്പള ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കാന്‍ തുടങ്ങി



കുമ്പള: യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി അപകടനിലയിലായ കുമ്പള ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. 24ഓളം കടമുറികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് വ്യാപാരികള്‍ ഒഴിഞ്ഞുപോവാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് അപകട നിലയിലായ ബസ് സ്റ്റാന്റ് ഒഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം വിഫലമായത്. ഹൈക്കോടതി ഇടപെട്ട് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ഒഴിഞ്ഞുപോകാന്‍ വീണ്ടും വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഒഴിഞ്ഞുപോയില്ല. തുടര്‍ന്ന് ഒഴിഞ്ഞുപോയില്ലെങ്കില്‍ പോലിസ് സഹായത്തോടെ വ്യാപാരികളെ നീക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെയാണ് വ്യാപാരികള്‍ ഒഴിയാന്‍ തയ്യാറായത്. നൂറുകണക്കിന് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന ഇവിടെ ബസ് സ്റ്റാന്റിന്റെ കോണ്‍ക്രീറ്റ് ചീളുകള്‍ ഇളകി ദേഹത്ത് വീഴുന്നത് പതിവായിരുന്നു. പുതിയ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ നേരത്തെ അനുമതിയായിരുന്നു.
Next Story

RELATED STORIES

Share it