ernakulam local

കുമ്പളങ്ങിയില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല ; പഞ്ചായത്തംഗങ്ങള്‍ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു



പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കുമ്പളങ്ങി ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ കരവേലിപ്പടി ജല അതോറിറ്റി ഓഫിസ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ മുന്നറിയിപ്പില്ലാതെ എത്തിയ പഞ്ചായത്തംഗങ്ങള്‍ എന്‍ജിനീയറുടെ മുറിയില്‍ കയറി കുത്തിയിരിക്കുകയായിരുന്നു.കുമ്പളങ്ങി വടക്കന്‍ മേഖലയില്‍ പൂര്‍ണമായും, തെക്കന്‍ മേഖലയില്‍ ഭാഗികമായും കഴിഞ്ഞ ഏഴു ദിവസമായി ജലവിതരണം നടക്കുന്നില്ല പലതവണ ജല അതോറിറ്റി അധികൃതരെ സമീപിച്ചുവെങ്കിലും പരാതി പരിഹരിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ പഞ്ചായത്തംഗങ്ങള്‍ ജലവിതരണ കേന്ദ്രത്തില്‍ എത്തി സമരം നടത്തിയത്. കുമ്പളങ്ങി പമ്പിങ് സ്‌റ്റേഷനു കീഴിലെ മോട്ടോര്‍ തകരാറാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. 24 മണിക്കൂറിനകം പ്രശ്‌ന പരിഹാരം ഉണ്ടാക്കുമെന്ന അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, പഞ്ചായത്തംഗങ്ങളായ  മാര്‍ഗരറ്റ് ലോറന്‍സ്, നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it