ernakulam local

കുമ്പളം ടോള്‍ പ്ലാസയുടെ സമീപ പ്രദേശത്ത് സര്‍വെ നടത്തുന്നത് തടഞ്ഞു

മരട്:  നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരും ആലുവ സ്‌പെഷല്‍ തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സര്‍വേ & ഫീല്‍ഡ് സ്റ്റാഫും കുമ്പളം ടോള്‍ പ്ലാസയുടെ സമീപ പ്രദേശങ്ങള്‍ സര്‍വെ നടത്തുവാന്‍ എത്തിയത് ടോള്‍ വികസന വിരുദ്ധ ജനകീയ സമിതി തടഞ്ഞു. കുമ്പളം ടോള്‍ പ്ലാസയുടെ അനുബന്ധ സൗകര്യങ്ങളുടെ പേരില്‍ ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരേ എംപി, എംഎല്‍എ, ദേശീയപാത അതോറിട്ടി, സമര സമിതി ഭാരവാഹികളെയും ഉള്‍പ്പെടുത്തി കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ ബദല്‍ നിര്‍ദേശങ്ങള്‍ പൂഴ്ത്തി വച്ചാണ് ടോള്‍ കമ്പനിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിസര്‍വെ നടത്തുവാനെത്തിയത്. സമരസമിതി നേതാക്കളായ പി എസ് ഹരിദാസ്, എന്‍ പി മുരളീധരന്‍, കുമ്പളം രാജപ്പന്‍, അഡ്വ.മുഹമ്മദ് ഹസ്സന്‍, കെ എം ദേവദാസ്, സി കെ ചന്ദ്രന്‍, ശ്രീജിത്ത് പാറക്കാടന്‍, എസ് ഐ ഷാജി, സി എം സുനീര്‍, എം എം ഫൈസല്‍, മധു കൊറശ്ശേരി, മനാഫ് ചെങ്ങാരപ്പള്ളി നേതൃത്വം നല്‍കി.കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി പദ്ധതി മുന്നോട്ടു കൊണ്ടു പോവുന്നതിനെക്കുറിച്ചുള്ള കലക്ടറുടെ നിര്‍ദേശം പാടെ അവഗണിച്ച് ജനവാസമേഖല തന്നെ ഏറ്റെടുക്കണമെന്ന നാഷണല്‍ ഹൈവെ അതോററ്റിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സര്‍വെ നടപടികളുമായി മുന്നോട്ട് പോവുന്നതെന്ന് സമര സമിതി ചൂണ്ടിക്കാണിച്ചു. തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വരും നാളുകളില്‍ ശക്തമായ സമരവുമായി അതിനെ നേരിടുമെന്ന് സമര സമിതി അറിയിച്ചു. കലക്ടറുടെ നിര്‍ദേശങ്ങളില്ലാതെ തുടര്‍നടപടികളുണ്ടാവില്ലെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it