Flash News

കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ : അഖിലേഷും മായാവതിയും പങ്കെടുക്കും

കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ : അഖിലേഷും മായാവതിയും പങ്കെടുക്കും
X


ലഖ്‌നൗ: ബദ്ധവൈരികളായിരുന്ന രണ്ടു നേതാക്കള്‍ യോജിപ്പിന്റെ പാതയിലെത്തി അധികാരം പങ്കിടുന്നതിന്റെ വേദിയാകുന്ന കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ അഖിലേഷ് യാദവും മായാവതിയുമെത്തുന്നു. ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ രണ്ടു മണ്ഡലങ്ങളില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടിയും ഒന്നിച്ച് മത്സരിച്ചിരുന്നു. പക്ഷേ വേദി പങ്കിട്ടിരുന്നില്ല. ഇരു നേതാക്കളും ഒന്നിച്ച് വേദി പങ്കിടുന്ന ആദ്യ പരിപാടിയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. ചടങ്ങിന് രണ്ടു പേരും എത്തുമെന്നാണ് അറിയുന്നത്. മായാവതിയെ ഡല്‍ഹിയില്‍ ചെന്ന് നേരിട്ട് കണ്ടാണ് കുമാരസ്വാമി സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്.
തിരഞ്ഞെടുപ്പ് ധാരണയുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇരു നേതാക്കളും ഒരേ വേദിയിലെത്തുന്നതെന്നും ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും എസ്പി നേതാവ് പറഞ്ഞു.
ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമമായി കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ മാറുമെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,തുടങ്ങിയവരും ചടങ്ങിനെത്തും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയും സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി ബിജെപി വിരുദ്ധ പാര്‍ട്ടികളില്‍ മിക്ക പ്രമുഖരും കുമാര സ്വാമിയുടെ സത്യപ്രതിജ്ഞക്ക് സാക്ഷികളാവാനെത്തും.

Next Story

RELATED STORIES

Share it