kozhikode local

'കുമാരേട്ടന്റെ സ്വപ്‌നം' അപൂര്‍വസംഗമവേദിയായി

നാദാപുരം: നാദാപുരം സിസിയുപി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച കുമാരേട്ടന്റെ സ്വപ്‌നം” എന്ന നാടകം അപൂര്‍വ്വ സംഗമ വേദിയായി. വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയും ഈ വര്‍ഷം വിദ്യാലയത്തില്‍ നിന്ന് വിരമിക്കുന്ന അധ്യാപകനുമായ അനുപാട്യംസാണ് നാടകത്തിന് ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയത്. നാടകത്തിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി, അരങ്ങില്‍ വിസ്മയങ്ങള്‍ തീര്‍ക്കുവാന്‍ സാധിച്ച മൂന്ന് തലമുറയില്‍പെട്ടവര്‍ ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകന് നല്‍കുന്ന സ്‌നേഹോപഹാരം കൂടിയായിരുന്നു ഇത്.അരങ്ങിലും അണിയറയിലും നിറഞ്ഞു നിന്നവര്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്.
അഭിനയകലയുടെ സാധ്യതകളെ കുറിച്ച് പഠിപ്പിച്ചവരും അവരുടെ മക്കളായ പൂര്‍വ്വ വിദ്യാര്‍ഥികളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ 21 കലാകാരന്മാരാണ് വേദിയെ ധന്യമാക്കിയത്.
നാടകത്തില്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച അനു പാട്യംസിനോടൊപ്പം അരങ്ങില്‍ സജീവന്‍ തയ്യില്‍,സനില്‍ പി കെ,വിനോദന്‍ കുറ്റിയില്‍, സുജിത്ത് കുമാര്‍ പി കെ, വിഷ്ണു സി എച്ച്്, ബബില്‍ കുറ്റിയില്‍, അര്‍ജുന്‍ സി എച്ച്, പ്രദീപ് പാറക്കുന്നത്ത്,ആദിത്യ ബാബു, സൂര്യനന്ദന എന്നീ പൂര്‍വവിദ്യാര്‍ഥികളും ഇപ്പോള്‍ പഠിക്കന്ന നവനീ ചന്ദ്ര, സാനിയ എസ്,ഗീതീക വിനോദ്, പാര്‍വണ സജീവ്, ഗായത്രി, ഷാരോണ്‍ കൃഷ്ണ,അഭിനവ്, അദൈ്വത് എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ച പൂര്‍വ വിദ്യാര്‍ഥികളും പിടിഎ ഭാരവാഹികളുമായ ചന്ദ്രന്‍ തളേപ്പാണ്ടി, വിജയന്‍ ഒതയോത്ത്,അശോകന്‍ ഓസോണ്‍ എന്നിവരുമാണ് വേദിയില്‍ നിറഞ്ഞുനിന്നത്.
വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി കെ രാജന്‍ മാസ്റ്റര്‍, തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, ഡോ. പി കേളു, ബംഗളത്ത് മുഹമ്മദ്, ബഷീര്‍ മണ്ടോടി, ആവോലം രാധാകൃഷ്ണന്‍, ബി രവീന്ദ്രന്‍, അബ്ദുള്‍ ലത്തീഫ്, തങ്കമണി, വിരമിക്കുന്ന അധ്യാപകരായ അനു പാട്യംസ്, വേണുഗോപാലന്‍,ശ്രീലത, പുഷ്പവല്ലി സംസാരിച്ചു.
Next Story

RELATED STORIES

Share it