Flash News

കുമാരസ്വാമി സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കുമാരസ്വാമി സര്‍ക്കാര്‍  ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
X

ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ച സാഹചര്യത്തില്‍ ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തേ തീരുമാനിച്ചതെങ്കിലും തിങ്കളാഴ്ച രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍ സത്യപ്രതിജ്ഞ മാറ്റിവക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്്.
കോണ്‍ഗ്രസ്-്‌ജെഡിഎസ് നേതാക്കള്‍ ഇന്നു വൈകീട്ട് ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ കുമാരസ്വാമിയെ ക്ഷണിച്ചു.
യെദ്യൂരപ്പയുടെ രാജിയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ബംഗളുരുവിലെ ഒരു ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. 30 അംഗ മന്ത്രി സഭ നിലവില്‍ വരുമെന്നാണ് റിപോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും.
Next Story

RELATED STORIES

Share it