കുമാരസ്വാമി മുഖ്യമന്ത്രിയായാല്‍ പത്രക്കാര്‍ക്ക് വന്‍ ഓഫര്‍

രാമനഗരം: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിക്കുന്നതിനു വാഗ്ദാനവുമായി ജനതാദള്‍ (എസ്) നേതാവ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കുമെന്നു ജെഡിഎസ് താലൂക്ക് യൂനിറ്റ് പ്രസിഡന്റ് രാജശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തു.
രാമനഗരം മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമിയാണ് ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭവന നിര്‍മാണത്തിനു സ്ഥലം അനുവദിക്കാനുള്ള പദ്ധതിക്ക് ഏറെകാലമായി നിര്‍ദേശമുണ്ടെന്നും രാമനഗരത്തില്‍ നിന്നു ജയിച്ച് കുമാരസ്വാമി മുഖ്യമന്ത്രിയായാല്‍ ഇത് സാക്ഷാല്‍ക്കരിക്കുമെന്നുമായിരുന്നു രാജശേഖറിന്റെ പ്രഖ്യാപനം. കുമാരസ്വാമി രാമനഗരത്തില്‍ മാത്രമല്ല, ചെന്നപട്ടണത്തും മല്‍സരിക്കുമെന്നും രണ്ടിടത്തും വിജയിച്ചാല്‍ ചെന്നപട്ടണം സീറ്റ് രാജിവയ്ക്കുമെന്നും രാജശേഖര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it