കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: സിപിഎമ്മില്‍ ആശയക്കുഴപ്പം

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്നതിലും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം വേദി പങ്കിടേണ്ടി വരുമെന്നതും കോണ്‍ഗ്രസ് സഖ്യസര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത് എന്നതുമാണ് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍, ചര്‍ച്ചകള്‍ക്കൊടുവില്‍ യെച്ചൂരി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്നു പോളിറ്റ് ബ്യൂറോ യോഗം തീരുമാനിക്കുകയായിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നു താഴെയിറക്കുകയെന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന ലക്ഷ്യമെന്നു ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തതോടെയാണ് തര്‍ക്കത്തിനു പരിഹാരമായത്. കൂടാതെ, ജെഡിഎസ് കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണെന്ന ന്യായവും താല്‍ക്കാലിക വെടിനിര്‍ത്തലിനു കാരണമായി.
Next Story

RELATED STORIES

Share it