Alappuzha local

കുമരകം പൊങ്ങലക്കരി പാലം വീണ്ടും തകര്‍ന്നു വീണു

കുമരകം: പൊങ്ങലക്കരിയിലേക്കുള്ള പാലം വീണ്ടും തകര്‍ന്നുവീണു. പാലത്തിന്റെ തെങ്ങും തൂണില്‍ വള്ളംതട്ടിയതാണ് പാലത്തിന്റെ അടിഭാഗം തകരാന്‍ കാരണം. ഇന്നലെ ഉച്ചയോടെയാണു സംഭവം. തെങ്ങിന്‍ തൂണുകള്‍ നാട്ടി പലക നിരത്തി നിര്‍മിച്ചതാണ് പൊങ്ങലക്കരിക്കാരുടെ പാലം.  ഇത് തകര്‍ന്നുവീണപ്പോഴൊക്കെ കോളനി നിവാസികള്‍ പിരിവെടുത്താണ് താല്‍ക്കാലിക പാലത്തിന്റെ പണികള്‍ തീര്‍ക്കുന്നത്.  മെത്രാന്‍ കായല്‍ വിത ഉദ്ഘാടന ദിവസം മന്ത്രിയെ തടഞ്ഞതോടെ ഈ പാലം വിവാദമായിരുന്നു.
അന്നു മന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് വടക്കേ കരയില്‍ മണ്ണ് പരിശോധന നടത്തിയതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വൈകീട്ടോടെ കോളനി നിവാസികള്‍ ഒത്തുകൂടി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി. ഇവര്‍ക്ക് വാഹന സഞ്ചാരയോഗ്യമായ പാലം എന്ന സ്വപ്‌നം അനന്തമായി നീളുകയാണ്.
Next Story

RELATED STORIES

Share it