palakkad local

കുമരംപുത്തൂരില്‍ വരണാധികാരിയെ എട്ടു മണിക്കൂര്‍ തടഞ്ഞുവച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ലീഗ് അംഗങ്ങളുടെ വോട്ട് അസാധുവായി.
ഇടത് അംഗങ്ങളുടെ വോട്ട് ചെയ്ത ബാലറ്റ് ലീഗ് അംഗം പിടിച്ചു വാങ്ങി പുറത്തേക്ക് ഓടിയതില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി പ്രവര്‍ത്തകര്‍ റിട്ടേണിങ് ഓഫിസറെ എട്ട് മണിക്കൂര്‍ തടഞ്ഞു വച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെയാണ് ഉപരോധം തുടങ്ങിയത്.
വോട്ടു ചെയ്ത ബാലറ്റ് പിടിച്ചു വാങ്ങിയ ലീഗ് അംഗം അര്‍സലിനെതിരെ രേഖാമൂലം പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയത്. എന്നാല്‍ വരണാധികാരിയായ സഹകര സംഘം അസി.റജിസ്ട്രാര്‍ വി പി രാധാകൃഷ്ണന്‍ പരാതി നല്‍കാന്‍ തയാറായില്ല. വൈകീട്ട് അഞ്ച് കഴിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകരെത്തിയതോടെ ഉപരോധം ഗേറ്റിലേക്ക് മാറ്റി.
രാത്രി എട്ടരയോടെ സിപിഐ- സിപിഎം നേതാക്കളെത്തി വരണാധികാരിയുമായി നടത്തിയ ചര്‍ച്ചയില്‍ അര്‍സലിന്റെ പേര് വച്ച് പരാതി നല്‍കാന്‍ വരണാധികാരി തയ്യാറായതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it