thrissur local

കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍



ഗുരുവായൂര്‍: കുപ്രസിദ്ധ ഭവനഭേദന-ഭണ്ഡാര മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് അറസ്റ്റു ചെയ്തു. എറണാകുളം ഊരമന ദേശത്ത് മഞ്ഞപ്പിള്ളിക്കാട്ടില്‍ വീട്ടില്‍ അനില്‍ എന്ന വാവ (37) യെയാണ് ഗുരുവായൂര്‍ ടെമ്പിള്‍  സിഐ യു എച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഞായറാഴ്ച പുലര്‍ച്ചെ പെരുന്തട്ട ക്ഷേത്രത്തിനു സമീപത്തുനിന്നും പിടികൂടിയത്. ദേവാലയങ്ങളിലെ ഭണ്ഡാരങ്ങളും, സ്‌കൂള്‍, വില്ലേജ് ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങ ള്‍ ഉള്‍പ്പടെ 200ല്‍പരം കളവുകള്‍ നടത്തിയ പ്രതി, വിവിധ കേസുകളിലായി ശിക്ഷകഴിഞ്ഞ് ആറുമാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് ശേഷം, തൊടുപുഴ, വെള്ളൂര്‍, ആരക്കുഴ, പുത്തന്‍കുരിശ്, കടത്തുരുത്തി എന്നിവിടങ്ങളില്‍ മോഷണംനടത്തിയാണ് ഗുരുവായൂരിലെത്തിയതെന്ന്  ചോദ്യംചെയ്യലില്‍ പ്രതി പോലിസിനോട് സമ്മതിച്ചു. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തി  ല്‍ ക്ഷേത്രപരിസരത്തുനിന്ന് പിടികൂടിയ പ്രതിയെ ചോദ്യംചെയ്തതില്‍ നിന്നാണ് എട്ടോളം കേസുകളുടെ ചുരുളഴിഞ്ഞത്. രാമമംഗലം, തൊടുപുഴ, വെള്ളൂര്‍, മുവ്വാറ്റുപുഴ, കോതമംഗലം, കുന്ദംകുളം, പുത്തന്‍കുരിശ്, ഹില്‍പാലസ്, എറണാകുളം സെന്‍ട്രല്‍, പിറവം എന്നീ പോലിസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ മോഷണകേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു. പകല്‍സമയം ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുകയും രാത്രി ട്രെയിനില്‍ കയറി എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും മോഷണം നടത്തിയതിന് ശേഷം ഗുരുവായൂരില്‍ തിരിച്ചെത്തും. സിഗ്നലിന് പിടിച്ചിടുന്ന സ്ഥലങ്ങളില്‍ ഇറങ്ങുകയും, അവിടെ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് പോയി ക്ഷേത്രങ്ങളുടേയും പള്ളികളുടേയും, ഭണ്ഡാരങ്ങള്‍ കവരുകയും ചെയ്യും. ഭണ്ഡരങ്ങളില്‍ നിന്ന് നോട്ടുകള്‍ മാത്രം ശേഖരിച്ചശേഷം ചില്ലറയും, ഭണ്ഡാരവും ഉപേക്ഷിക്കുകയുമാണ് പ്രതിയുടെ രീതി. ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍  സിഐയു എച്ച് സുനില്‍ദാസ് പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്ത സംഘത്തില്‍ എഎസ്‌ഐ പി അറമുഖന്‍, സീനിയര്‍ പോലിസ് ഓഫിസര്‍ പി എസ് അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ വി വിജിത്, കെ കെ ഷൈജു എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it