thrissur local

കുപ്രസിദ്ധ മയക്ക്മരുന്ന് കുറ്റവാളിയെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു

തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിവന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി പിടിയില്‍. പുല്‍പറമ്പില്‍ ചിറകുന്ന് സ്വദേശി ശിവദാസന്‍ മകന്‍ ശ്രീജിത്തി (24) നെയാണ് തൃശൂര്‍ സിറ്റി പോലിസ് മേധാവി കെജി സൈമണ്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം പീച്ചി പോലിസ് അറസ്റ്റു ചെയ്തു.
കഞ്ചാവ് വില്‍പന കവര്‍ച്ചാ, കൊലപാതകശ്രമം, മോഷണം, പോലിസ് സ്‌റ്റേഷനില്‍ കയറി അക്രമം നടത്തല്‍ തുടങ്ങിയ പത്തോളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ 2007 മുതല്‍ റൗഡി ഹിസ്റ്ററി ഷീറ്റ് ആരംഭിച്ച് പോലിസ് സൂക്ഷ്മ നിരീക്ഷണം നടത്തുകയായിരുന്നു. കഞ്ചാവ് വില്‍പന നടത്തിയതിന് അഞ്ചു കേസുകളില്‍ പ്രതിയായ ഇയാളെ രണ്ടു കേസുകളില്‍ കോടതി ശിക്ഷിച്ചിട്ടുള്ളതാണ്.
2015 ല്‍ തമിഴ്‌നാട്ടില്‍ വച്ച് ട്രെയിന്‍ യാത്രക്കാരിയുടെ മുതലുകള്‍ മോഷണം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതി ജയില്‍ മോചിതനായതിനെ തുടര്‍ന്നാണ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്.
വിയ്യൂര്‍ അടിയാറ സ്വദേശി സജീവന്‍ എന്നയാളെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലും ഗുണ്ടാസംഘാംഗങ്ങളുമൊത്ത് കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ച കേസിലും പീച്ചി പോലിസ് സ്‌റ്റേഷനില്‍ കയറി പോലിസുദ്യോഗസ്ഥനെ അക്രമിക്കുകയും നിരവധി മോഷണകേസിലെ പ്രതിയുമാണ് അറസ്റ്റിലായ ശ്രീജിത്ത്.
കഴിഞ്ഞയാഴ്ച ഒന്നര കിലോയൊളം കഞ്ചാവുമായി എക്‌സൈസ് അധികൃതര്‍ പിടികൂടിയ ഷിബിന്‍ എന്ന ആള്‍ക്ക് കഞ്ചാവെത്തിച്ചു കൊടുത്ത കേസില്‍ എക്‌സൈസ് അന്വേഷിക്കുന്നതിനിടയിലാണ് കാപ്പ പ്രകാരം പ്രതി അറസ്റ്റിലാവുന്നത്.
പീച്ചി പോലിസ് സ്‌റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ ഇ ബാബു, എസ്‌സിപിഒ മാരായ ശശികുമാര്‍, ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it