thrissur local

കുപ്രസിദ്ധ ഗുണ്ടകള്‍ കഞ്ചാവുമായി പിടിയില്‍

ചാലക്കുടി: നിരവധി ക്രിമിന  ല്‍, കവര്‍ച്ച കേസുകളിലെ പ്രതികളും കുപ്രസിദ്ധ ഗുണ്ടകളുമായ രണ്ടു പേര്‍ ഒരു കിലോ കഞ്ചാവുമായി പിടിയിലായി. പോട്ട പനമ്പിള്ളി കോളജിനു സമീപം കായംകുളം വീട്ടില്‍ സുബൈറിന്റെ മകന്‍ അണ്ണന്‍ എന്നു വിളിക്കുന്ന നിഷാദ് (42), ആലുവ പന്നിയങ്കര വീട്ടില്‍ വിജയന്‍ മകന്‍ മങ്കി എന്നു വിളിക്കുന്ന മങ്കി വിനോദ് (34) എന്നിവരെയാണ് കഞ്ചാവു സഹിതം എസ്‌ഐ ജയേഷ് ബാലനും സംഘവും അറസ്റ്റു ചെയ്തത്. ചാലക്കുടി മേഖലയെ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി ഷാഹുല്‍ ഹമീദ്, സിഐ വി ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ലഹരിമരുന്ന് പശ്ചാത്തലമുള്ളവരെ നിരീക്ഷിച്ചു വരുന്നതിന്റെ ഫലമായാണ് പത്തോളം ക്രിമിനല്‍ കഞ്ചാവ് കേസുകളുള്ള ഇവര്‍ പിടിയിലായത്. ചാലക്കുടി പോലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള നിഷാദ് കേരളത്തിനകത്തും പുറത്തും നിരവധി ഹൈവേ കവര്‍ച്ച, കുഴല്‍പ്പണം കൊലപാതക ശ്രമ കേസ്സുകളിലും വിനീത് അടിപിടി കഞ്ചാവ് കേസുകളിലും പ്രതികളാണ്. വളരെ അപകടകാരികളും ക്രിമിനലുകളുമായ ഇവരെ സാഹസികമായാണ് പോലിസ് അറസ്റ്റു ചെയ്തത്. സംശയം തോന്നാതിരിക്കാന്‍ ആഡംബര ബൈക്കുകളില്‍ വലിയ ടൂറിസ്റ്റ് ബാഗുകളുമായാണ് ഇവരുടെ യാത്ര. വ്യജ നമ്പര്‍ പ്ലേറ്റുകളും രജിസ്‌ട്രേഷന്‍ നമ്പറുകളുമാണ് ഉപയോഗിച്ച് തമിഴ് നാട്ടിലെ തേനിയില്‍ നിന്നുകൊണ്ടുവരുന്ന കഞ്ചാവ് ഫോണ്‍ മുഖാന്തിരം ഓര്‍ഡര്‍ എടുത്താണ് വില്‍പ്പന.സദാസമയം ആയുധവുമായി നടക്കുന്ന വിനീത് പോലിസിനു നേരെ കത്തി എടുത്തെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിടിയിലായതു മുതല്‍ ഇവരുടെ ഫോണുകളിലേക്ക് നിരവധി പേരുടെ കോളുകളാണ് “മരുന്നിന് “വേണ്ടി എത്തുന്നത്. പോട്ട, പനമ്പിളളി കോളജ് പരിസത്തുള്ള നിരവധി ക്രിമനലുകളുടെ നേതാവായ അണ്ണന്‍ നിഷാദ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി പല കുഴല്‍പണ കവര്‍ച്ചാ കേസുകളുടേയും ആസൂത്രകന്‍ കൂടിയാണ്. കൂടാതെ സ്പിരിറ്റ് കേസിലും ആയുധം കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസ്സുകളുണ്ട്. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. മേഖലയിലെ ഉല്‍സവ സീസണ്‍ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. എഎസ്‌ഐ ഷാജു എടത്താടന്‍, സി പി ഒമാരായ എ യു റെജി, രാജേഷ് ചന്ദ്രന്‍, സി ആര്‍ രാജേഷ്, ഷീബ അശോകന്‍ , ഷിജു എം എസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it