Idukki local

കുപ്രസിദ്ധ കുറ്റവാളി കഞ്ചാവുമായി പിടിയില്‍

അടിമാലി: ടൗണിലും സ്‌കൂള്‍ പരിസരങ്ങളിലുമായി വിദ്യാര്‍ത്ഥികള്‍ക്കും മറ്റും സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ബുള്ളറ്റ് മൈതീന്‍ എന്ന ലക്ഷം വീട് കോളനിയില്‍ നെടുവേലി കിഴക്കേതില്‍ വീട്ടില്‍ മൈതീന്‍ (53) ആണ് അടിമാലി നര്‍കോട്ടിക് സ്‌കാഡിന്റെ പിടിയിലായത്. അടിമാലി ഗവ. സ്‌കൂളിന് സമീപത്ത് നിന്നുമാണ് മൈതീന്‍ പിടിയിലായത്. സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ടിയാന്‍ കുറച്ച് ദിവസങ്ങളായി നര്‍കോട്ടിക് സ്‌കാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഇയാളുടെ കാലിലും തലയിലും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കഞ്ചാവ്, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ടിയാന്‍ കുറച്ച് നാള്‍ ഗുണ്ടാ ആക്റ്റ് പ്രകാരം ജയിലിലായിരുന്നു.
Next Story

RELATED STORIES

Share it