Flash News

കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന : കാംപസ് ഫ്രണ്ട്



തിരുവനന്തപുരം: കാംപസ് ഫ്രണ്ടിനെതിരായ കുപ്രചാരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ പേരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചാനലുകളാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ ശാക്തീകരണത്തിനും ജനാധിപത്യ കാംപസുകളുടെ വീണ്ടെടുപ്പിനും വേണ്ടി കഴിഞ്ഞ 10 വര്‍ഷമായി കേരള കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ വിദ്യാര്‍ഥികളില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കുപ്രചാരണം. ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it