thrissur local

കുപ്പിവെള്ളവും പ്ലാസ്റ്റിക് ഗ്ലാസുകളും ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന്



ഗുരുവായൂര്‍: ഗുരുവായൂരിലെ സദ്യാലയങ്ങളില്‍ കുപ്പിവെള്ളവും പ്ലാസ്റ്റിക് ഗ്ലാസുകളും ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും പകരം സ്റ്റീല്‍ ഗ്ലാസുകള്‍ ആവശ്യമെങ്കില്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ നഗരസഭ തയ്യാറാണെന്നും വൈസ് ചെയര്‍മാന്‍ കെ പി വിനോദ്് പറഞ്ഞു. ആര്‍ വി മജീദിന്റെ അധ്യക്ഷതയില്‍ പരിസ്ഥിതി സംഘടനയായ ജീവ ഗുരുവായൂര്‍ നടത്തിയ ഒരാഴ്ചത്തെ ആരോഗ്യരക്ഷാസെമിനാറിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. പി എ രാധാകൃഷ്ണന്‍, രവി ചങ്കത്ത്, വി എം ഹുസ്ന്‍, കെ കെ ശ്രീനിവാസന്‍, ഡോ. കെ ബി സുരേഷ്, കെ യു കാര്‍ത്തികേയന്‍ സംസാരിച്ചു. ആരോഗ്യസെമിനാറുകള്‍, സൗജന്യ വൈദ്യ പരിശോധന, രക്തപരിശോധന ക്യാംപ്, പ്രകൃതി പാനീയമേള, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവ ഉണ്ടായി.
Next Story

RELATED STORIES

Share it