kannur local

കുന്നുംകൈയില്‍ തെരുവുനായ ആക്രമണം; പിഞ്ചുകുഞ്ഞിനും വൃദ്ധനും പരിക്ക്

കണ്ണൂര്‍: കുന്നുംകൈയില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം. വൃദ്ധനും മൂന്നു വയസ്സുള്ള പേരമകനും പരിക്കേറ്റു. കുന്നുംകൈ അംബേദ്കര്‍ കോളനിയിലെ അബ്ദുല്‍ഖാദര്‍(70), മകളുടെ മകന്‍ മര്‍ജാന്‍(3) എന്നിവര്‍ക്കാണു കടിയേറ്റത്.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു മര്‍ജാനെ ആറു നായകള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. ഇതുകണ്ടു തടയാനെത്തിയപ്പോഴാണ് അബ്ദുല്‍ഖാദറിനു പരിക്കേറ്റത്. ഇരുവരുടെയും കൈകാലുകള്‍ക്കും മറ്റുമാണ് പരിക്കേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. നായക്കൂട്ടത്തില്‍ ഒരെണ്ണത്തിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഒരു മാസം മുമ്പും പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളുടെ ആക്രമണം പതിവാകുകയാണ്. ഒരു മാസത്തിനിടെ 50ലേറെ പേര്‍ക്ക് കടിയേറ്റു. അഴീക്കോട്ട് പിഞ്ചുകുഞ്ഞിനെ ഉള്‍പ്പെടെ ഒറ്റ ദിവസം തന്നെ 20ലേറെ പേര്‍ക്ക് കടിയേറ്റിരുന്നു.
Next Story

RELATED STORIES

Share it