palakkad local

കുന്നിടിക്കല്‍ രേഖകളില്ലാതെ; അനധികൃത മണ്ണ് കടത്ത്: വാഹനങ്ങള്‍ പിടികൂടി

വാളയാര്‍: വ്യവസായമേഖലയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണുകടത്തിയ ലോറി, ഹിറ്റാച്ചി വാഹനങ്ങള്‍ പാലക്കാട് സ്‌പെഷ്യല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ചൊവ്വാഴ്ച രാവിലെ 11ഓടെ ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധന നടത്തുന്നതിനിടെ വ്യവസായമേഖലയില്‍ കുന്നിടിച്ച് നിരപ്പാക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. രേഖകളില്ലാതെയാണ് മണ്ണ് നിരത്തിയിരുന്നത്.
പുഴയും കൈയേറി നിരത്തിയതായി പറയപ്പെടുന്നു. പുതുശേരി സെന്‍ട്രല്‍ വില്ലേജ് പരിധിയിലാണ് ഈ സ്ഥലം. ഒരാഴ്ചയായി ഇവിടെ മണ്ണെടുപ്പ് നടന്നിട്ടും വില്ലേജ് ഓഫിസര്‍ക്ക് അറിയില്ലെന്ന് പറയപ്പെടുന്നതില്‍ ദുരൂഹതയുണ്ട്. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ മണികണ്ഠന്‍, നാരായണന്‍കുട്ടി, അനില്‍കുമാര്‍, വിപിന്‍ദാസ്, വിനോദ്കുമാര്‍ എന്നിവരാണ് വാഹനം പിടികൂടിയത്. വാഹനങ്ങള്‍ വാളയാര്‍ പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആനക്കര: ഒറ്റപ്പാലം സബ് കലക്ടറുടെ നേത്യത്വത്തിലുളള റവന്യു സ്‌ക്വോഡ് മണല്‍ വേട്ട ഊര്‍ജിതമാക്കി.
മണല്‍ കയറ്റി വരുകയായി അഞ്ച് ടിപ്പര്‍ ലോറികളും ഒരു ലോഡ് മണലും വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടി. പ്രഭാപുരം, കരുണാ സ്‌കൂള്‍, കണ്ടേങ്കാവ്, ശ്രീകൃഷ്ണപുരം വില്ലേജ് എന്നിവിടങ്ങളില്‍ നിന്നാണ് മണല്‍ ലോറികള്‍ പിടികൂടിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവരാമന്‍, വിജയഭാസ്‌കര്‍, പി ആര്‍ മോഹനന്‍, സെബാസ്റ്റ്യന്‍, പി വി മോഹനന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it