kasaragod local

കുന്നിടിക്കലും മണ്ണുകടത്തും വ്യാപകം



പെരിയ: വരള്‍ച്ചയെ തുടര്‍ന്ന് ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുമ്പോഴും കുന്നിടിക്കലും മണ്ണ് കടത്തലും  വ്യാപകം. പുല്ലൂര്‍ വില്ലേജ് ഓഫിസ് പരിസരത്തെ ഉദയനഗര്‍ റോഡിന്റെ ഇടതു വശത്തുള്ള ഉപ്പാട്ടിക്കുഴി എന്ന സ്ഥലത്താണ് വര്‍ഷങ്ങളായി കുന്നിടിച്ച് മണ്ണ് കടത്തുന്നത്. അഞ്ചു മുതല്‍ 20 മീറ്റര്‍ താഴ്ചയിലാണ് ഖനനം നടത്തിയിരിക്കുന്നത്.  മണ്ണ് മാഫിയകളുടെ ഭീഷിണി ഭയന്ന് പരിസരവാസികള്‍ പരാതിപ്പെടാന്‍ തയ്യാറാവുന്നില്ല. പരാതിപ്പെട്ടാലും അധികൃതരില്‍ നിന്ന് നടപടികളുണ്ടാവുന്നില്ലെന്ന് പ്രദേശവാശികള്‍ പറയുന്നു. ആറ് ഏക്കറിലധികം സ്ഥലത്തെ കുന്നുകള്‍ ഇല്ലാതായത് കൊണ്ട് ഈ പ്രദേശം കടുത്ത ജലക്ഷാമം നേരിടുന്നു. പുല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട ഉപ്പാട്ടിക്കുഴി കൂടാതെ എടമുണ്ട, കൊടവലം, ഉദയനഗര്‍, കരക്കക്കുണ്ട്, തടത്തില്‍, കേളോത്ത്, ഹരിപുരം തുടങ്ങിയ സ്ഥലങ്ങളിലും കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it