കുന്നത്തൂരില്‍ റോഡുകള്‍ ഹൈടെക്കാവുന്നു
BY kasim kzm2 July 2018 2:06 AM GMT
kasim kzm2 July 2018 2:06 AM GMT
ശാസ്താംകോട്ട: കുന്നത്തൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വിവിധ റോഡുകള്‍ അത്യാധുനിക രീതിയില്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയായി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ നവീകരിക്കുന്നതിനായി അനുവദിച്ച 73.28 കോടിയുടെ പദ്ധതിയുടെ നിര്മാണോദഘാടനം ജൂലൈ 12നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. ചിറ്റുമല മുതല്‍ ചീക്കല്‍കടവ് ഏഴാംമൈല്‍ തെങ്ങമം വരെയുള്ള റോഡും, കല്ലുകുഴിയില്‍ നിന്നാരംഭിച്ചു മലനട ചക്കുവള്ളി പതാരം മാലുമേല്‍ കടവ് പാലം വരെയുള്ള റോഡും, കടപുഴയില്‍ നിന്നാരംഭിച്ചു കാരാളിമുക്ക് ആഞ്ഞിലിമൂട് നാലുമുക്ക് പതാരം വരെയുള്ള റോഡും, നാലുമുക്ക് മുതല്‍ ഭരണിക്കാവ് വരെയുള്ള റോഡും, കടപുഴ കാരാളിമുക്ക് വളഞ്ഞവരമ്പ് ബണ്ട് റോഡ് വരെയുള്ള റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്നതിനാല്‍ നിലവിലുള്ള ടാര്‍ ഇളക്കി പാറ കഷണങ്ങള്‍ ഉപയോഗിച്ച് ഉയരം കൂട്ടിയ ശേഷമാണ് റബ്ബറൈസ്ഡ് ടാര്‍ ചെയ്യുക. റിഫ്ലക്ടറുകളും സൈന്‍ ബോര്‍ഡുകള്‍ ഉള്‍പ്പടെ സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. അഞ്ചു റീലുകളായി ഏകദേശം 52 കിലോ മീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം രൂപീകരണം ഇന്നു രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അറിയിച്ചു .
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT