thrissur local

കുന്നംകുളം മണ്ഡലത്തില്‍ 11.10 കോടിയുടെ പദ്ധതികള്‍ക്കു ഭരണാനുമതി



കുന്നംകുളം: കാട്ടകാമ്പാല്‍—വടക്കേക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിച്ചാല്‍ക്കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു. കുന്നംകുളം മണ്ഡലത്തിലെ വികസന വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ്  പദ്ധതിക്കായുള്ള 9.50 കോടി രൂപയുടേതടക്കം 11.10 കോടി രൂപയുടെ  ഭരണാനുമതി ജല വിഭവ വകുപ്പില്‍ നിന്നും ലഭിച്ചതായി മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. കടങ്ങോട് പഞ്ചായത്തിലെ തിരുത്തിക്കുണ്ട് തോട് സംരക്ഷണം (40 ലക്ഷം), കുന്നംകുളം നഗരസഭയിലെ പുത്തന്‍തോട്പാറക്കുഴി പദ്ധതി പുനരുദ്ധാരണം (40 ലക്ഷം), പോര്‍ക്കുളം പഞ്ചായത്തിലെ മൂലേപ്പാട്ട് തോട് റെഗുലേറ്റര്‍ പുനരുദ്ധാരണം (40 ലക്ഷം), ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പഴുന്നാന പാറക്കുളം മുടിക്കല്‍ചിറ വികസനം (40 ലക്ഷം) എന്നിവയാണ് മറ്റ് പദ്ധതികള്‍. എ സി മൊയ്തീന്‍ വടക്കാഞ്ചേരി എംഎല്‍എ ആയിരുന്ന കാലത്താണ് കുന്നംകുളം ഗുരുവായൂര്‍ നിയോജക മണ്ഢലത്തെ ബന്ധിപ്പിക്കുന്ന കരിച്ചാല്‍ കടവ് പാലം നിര്‍മ്മാണം  തുടങ്ങി വെച്ചത്. നിലവില്‍ നടപ്പാത മാത്രമുള്ള ഈ പ്രദേശത്ത് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വാഹന യാത്രക്കാര്‍ക്ക് എട്ട് കിലോമീറ്ററോളം യാത്രാ ദൈര്‍ഘ്യം കുറക്കാനാകും. പത്ത് വര്‍ഷത്തിനുശേഷം എ സി മൊയ്തീന്‍ മന്ത്രിയായതിനുശേഷമാണ് പൊന്നാനി കോള്‍ മേഖലക്കടക്കം പുത്തനുണര്‍വ്വ് നല്‍കുന്ന ചെക്ക് ഡാം കം ബ്രിഡ്ജ്  പദ്ധതി വീണ്ടും പുനരാരംഭിക്കുന്നത്.
Next Story

RELATED STORIES

Share it