thrissur local

കുന്നംകുളം നഗര വികസന പദ്ധതിക്ക് അംഗീകാരം



കുന്നംകുളം: ആശങ്കകളും സംശയങ്ങളും വിവാദങ്ങളും കെട്ടടങ്ങി. കുന്നംകുളം നഗര വികസനം യാതാര്‍ഥ്യമാക്കുന്ന പദ്ധതിക്ക് ഏകണ്‌ഠ്യേന അംഗീകാരം. പട്ടാമ്പിറോഡ് രണ്ടുവരിപാതയും മറ്റുറോഡുകള്‍ 4 വരിപാതയാക്കാനും നിര്‍ദേശം. നാറ്റ്പാക് സമര്‍പ്പിച്ച പദ്ധതിയിലെ ഭേദഗതികള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മാണം നടത്തും. കുടിയൊഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങള്‍ക്കെന്ന പോലെ കച്ചവടക്കാര്‍ക്കും ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കാനും കച്ചവടസ്ഥാപനങ്ങള്‍ നഷ്ടമാവുന്ന വ്യാപാരികള്‍ക്ക് പുനരധിവാസം ഉറപ്പു നല്‍കാനും ധാരണ. നഗരത്തില്‍ പ്രധാനമായും എല്ലാ റോഡുകളും 19 മീറ്ററാക്കി വികസിപ്പിക്കുക എന്നതാണ് മാര്‍ഗരേഖയിലെ നിര്‍ദ്ധേശം. ഇത് ഇരുപത് മീറ്റര്‍ വരെ ഉയര്‍ത്തണമെന്നായിരുന്നു ആവിശ്യം. തൃശൂര്‍ റോഡില്‍ നിന്നും സീനിയര്‍ ഗ്രൗണ്ട് റോഡ്, ജവഹര്‍സ്‌ക്വയറിനു മുന്നിലുള്ള റോഡ്, യേശുദാസ് റോഡ്, ഹെര്‍ബട്ട് റോഡ് എന്നിവ വീതികൂട്ടുകയും ഇന്നര്‍ റിങ് മാതൃകയില്‍ നിലനിര്‍ത്തുകയും ചെയ്യും. ബൈജു റോഡ് വീതി കൂട്ടി വണ്‍വേ നിലനിര്‍ത്തുക എന്നാതാണ് റോഡിന്റെ വികസനവുമായി ബന്ധപെട്ട് നാറ്റ്പാക്ക് തയ്യാറാക്കിയ പദ്ധതി. നിലവില്‍ തയ്യാറാക്കിയ പദ്ധതി പ്രധാനമായും ജഗ്ഷന്‍ വികസനത്തിനായാണ്. നിലവില്‍ പീക്ക്് ഹവറില്‍ 4100 വാഹനങ്ങള്‍ നഗരത്തിലൂടെ കടന്നു പോകുന്നതായാണ് റിപോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ ഇത്രയും വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള സൗകര്യമില്ലന്നതാണ് ഗതാഗതകുരുക്കിന് കാരണമാകുന്നത്. പുതിയ പദ്ധതി പ്രകാരം പതിനായിരും വാഹനങ്ങള്‍വരെ മണിക്കറില്‍ കടന്നു പോകാനാകും. റോഡിന്റെ ഇരുവശവും ഏഴ് മീറ്റര്‍ വീതം വീതിയും 2 മീറ്റര്‍ വീതം ഇരുഭാഗത്തും നടപാതയും, നടുവില്‍ 1 മീറ്റര്‍ ഡിവൈഡര്‍ എന്നരീതിയിലായിരിക്കും റോഡ് നിര്‍മാണം. ഇതിനായി സ്ഥലമേറ്റെടുക്കേണ്ടതിന് മാര്‍ക്കറ്റ വിലയും, ഒപ്പം കുടിഒഴിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരിധിവാസവും നല്‍കും. 93 കച്ചവടക്കാരേയാണ് വികസനം നേരിട്ട് ബാധിക്കുന്നത്. ഇതില്‍ 56 പേര്‍ പട്ടാമ്പിറോഡിലാണ്. നഗരത്തിലെ പാര്‍ക്കിങ് സംമ്പന്ധിച്ചായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക്് ഏറെ ആശങ്ക. ഇതിനായി നഗരസഭ സ്ഥലം കണ്ടെത്തിയാല്‍ അതിനുള്ള പ്ലാന്‍ നാറ്റ്പാക് തയ്യാറാക്കി നല്‍കു. വ്യാപാരികള്‍ കെട്ടിടങ്ങളിലെ പാര്‍ക്കിംഗ്് സ്ഥലം കടമുറികളായി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും പ്ലാന്‍ പ്രകാരം നല്‍കിയ സ്ഥലം പാര്‍ക്കിങ്ങിന് അനുവദിച്ചാല്‍ തന്നെ ഇത് സംമ്പന്ധിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it