കുന്ദൂസിലെ ആശുപത്രി ആക്രമിച്ചത് താലിബാന്‍ പ്രവര്‍ത്തകരെ ചികില്‍സിച്ചതിന്്

കാബൂള്‍: യുഎസ് സേന അഫ്ഗാനിലെ കുന്ദൂസില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയായ എംഎസ്എഫിന്റെ (ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍) ആശുപത്രി ആക്രമിച്ചതു താലിബാന്‍ പ്രവര്‍ത്തകരെ ചികില്‍സിച്ചതിനെന്നു വെളിപ്പെടുത്തല്‍. അന്വേഷണ റിപോര്‍ട്ടുകളൊന്നും പുറത്തുവരാത്ത സാഹചര്യത്തില്‍ വിവരം പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നെന്ന് എംഎസ്എഫ് പ്രസിഡന്റ് മെയ്‌നി നിക്കോളൈ ദി ഹിന്ദുവിനോടു പറഞ്ഞു. പരിക്കേറ്റ 65 താലിബാന്‍ പ്രവര്‍ത്തകര്‍ ആക്രമണസമയത്ത് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്നു. എന്നാല്‍, സായുധരായിരുന്നില്ലെന്നും ആശുപത്രിവൃത്തങ്ങള്‍ വെളിപ്പെടുത്തി. എംഎസ്എഫിന്റെ റിപോര്‍ട്ട് പരിഗണിച്ചുവരുകയാണെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് എംഎസ്എഫ് വീണ്ടും ആവശ്യപ്പെട്ടു. ആക്രമണസമയം ആശുപത്രിയില്‍ രോഗികളടക്കം 105 പേരുണ്ടായിരുന്നു. കഴിഞ്ഞമാസം ആദ്യം യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ 13 ആശുപത്രി ജീവനക്കാരടക്കം 30 പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it