kozhikode local

കുന്ദമംഗലത്ത് അംഗീകാരമില്ലാത്ത 14 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി

കുന്ദമംഗലം: സബ് ജില്ലയില്‍ സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 14 സ്‌കൂളുകള്‍ക്ക് ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍  നോട്ടീസ് നല്‍കി. സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വെള്ളന്നൂര്‍, ഫേസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കളരിക്കണ്ടി, കെ പി ചോയി മെമ്മോറിയല്‍ ശ്രീനാരായണ സ്‌കൂള്‍ ചെത്തുക്കടവ്, സെന്റ് ഫിലിപ്പിനറി സ്‌കൂള്‍ ചെറുവറ്റ, റോസ് ഗാര്‍ഡന്‍ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ പിലാശ്ശേരി, ഹിക്മ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുരുവട്ടൂര്‍, ഹോറിസണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുരുവട്ടൂര്‍, മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാരന്തൂര്‍, പ്രതീക്ഷ ഇംഗ്ലീഷ് സ്‌കൂള്‍ ചിറ്റാരിപിലാക്കില്‍, തര്‍ബിയത്തുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പറമ്പില്‍, അല്‍ ഹിലാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മേരിക്കുന്ന്, ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പറമ്പില്‍, നിബ്രാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാഴൂര്‍, വ്യാസ വിദ്യാപീഠം സ്‌കൂള്‍ പറമ്പില്‍ എന്നീ സ്‌കൂളുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എല്‍പി ക്ലാസ്സുകള്‍ മാത്രം നടത്താന്‍  അംഗീകാരമുള്ള പല സ്‌കൂളുകളും ഉയര്‍ന്ന ക്ലാസുകള്‍വരേ നടത്തുന്നതായി നേരത്തെ  പരാതി ഉയര്‍ന്നിരുന്നു. സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതോടെ വലിയ തുക നല്‍കി ഇത്തരം സ്‌കൂളുകളില്‍  കുട്ടികളെ ചേര്‍ത്തിയ രക്ഷിതാക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്.
വിദ്യാലയങ്ങളുടെ അംഗീകാരം നഷ്ടമായാല്‍ കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റുക എന്നത് രക്ഷിതാക്കള്‍ക്ക് വലിയ ബാധ്യതയായി മാറും. എന്നാല്‍ കത്ത് നല്‍കിയ  ചില  സ്‌കൂളുകള്‍ക്ക്  കേരള സര്‍ക്കാറിന്റെ അല്ലാത്ത ചില  അംഗീകാരങ്ങള്‍ ഉണ്ട്. ചില സ്‌കൂളുകള്‍ ഉത്തരവിനെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ നേടിയെടുത്തിട്ടുണ്ട്.
കേരള സര്‍ക്കാറിന്റെ പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു പൂട്ടുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it