kozhikode local

കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാനില്ല

കുറ്റിക്കാട്ടൂര്‍: കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിലെ 16, 17 വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഗ്രാമപ്പഞ്ചായത്ത് വക വിതരണം ചെയ്തിരുന്ന വെള്ളം വാഹനം കേടായതിന്റെ പേരില്‍ നിര്‍ത്തിയിരിക്കുകയാണ്.
റവന്യൂ വകുപ്പ് വിതരണം ചെയ്ത വെള്ളവും തിരഞ്ഞെടുപ്പോടെ നിന്നതോടെ ക്ഷാമം രൂക്ഷമായി. പ്രദേശവാസികള്‍ പിടിഎ റഹിം എംഎല്‍എയെ കണ്ട് കാര്യം ബോധിപ്പിക്കുകയും എംഎല്‍എ കലക്ടര്‍ക്ക് പരാതി കൊടുക്കുകയും കലക്ടര്‍ അത് റവന്യൂവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ റവന്യൂ വകുപ്പ് വെള്ളം അനുവദിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ശുപാര്‍ശ ചെയ്യണം. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. എന്നാല്‍ പ്രസിഡന്റിനാണ് ചുമതലയെന്ന് പറഞ്ഞ് സെക്രട്ടറി ഒഴിയുന്നതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it