kozhikode local

കുനിയില്‍ തോട് കൈയേറ്റം; ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

രാമനാട്ടുകര: നഗരസഭയിലെ  28, 29, 30 ഡിവിഷനുകളിലൂടെ കടന്നു പോകുന്ന കോടമ്പുഴ കുനിയില്‍ തോടിന്റെ ഇരുകരകളും വ്യാപകമായി കൈയേറിയെന്ന പരാതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി. കോടമ്പുഴയിലെ സാംസ്‌ക്കാരിക സംഘടനയായ വോയ്‌സ് ഓഫ് കോടമ്പുഴ ജില്ലാ കലക്ടര്‍ക്കും റവന്യൂ അധികൃതര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.  ചുള്ളി പറമ്പ് കൊയിത്തലപ്പാടത്ത് നിന്ന് ആരംഭിച്ച് കോടമ്പുഴ അങ്ങാടിയിലൂടെ ചാലിയാര്‍ പുഴയില്‍ വന്നു ചേരുന്ന കുനിയില്‍ തോട്  ഇരുകരകളും സ്വകാര്യ വ്യക്തികള്‍ കൈയ്യെറിയതിനെ തുടര്‍ന്നാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. നിരന്തരം നല്‍കിയ പരാതിയുടെ ശ്രമഫലമായി ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം രാമനാട്ടുകര സ്പഷല്‍ വില്ലേജ് ഓഫിസറും ഉദ്യോഗസ്ഥരും രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. കോടമ്പുഴ പ്രദേശത്തെ വെള്ളപൊക്കത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നത് കുനിയില്‍ തോടാണ്. മീറ്ററുകള്‍ വീതിയുണ്ടായിരുന്ന തോട് പല സ്ഥലങ്ങളിലും ഒരു മീറ്ററില്‍ താഴെയാണ് വീതിയുള്ളത്. വ്യാപകമായ കൈയേറ്റമാണ് ഇരുകരകളിലുമുള്ളത്.  വോയ്‌സ് ഓഫ് കോടമ്പുഴ പ്രവര്‍ത്തകരുടെ  സഹകരണത്തോടെയാണ് പരിശോധന നടത്തി.പ്രസിഡന്റ് രാമച്ചം കണ്ടി സുജനപാലന്‍, സെക്രട്ടറി പി എം ഷെരീഫ്, ട്രഷറര്‍ സി കെ നൗഷാദ്, ടി കെ  അഷറഫ്, ടി ഷാഹുല്‍,ആര്‍ അഖില്‍,ജസീല്‍ മേലാത്ത്, രവി ചാത്തം പറമ്പ്  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it