ernakulam local

കുത്തേറ്റു

കൊച്ചി: നഗരത്തില്‍ ഇന്നലെ വൈകീട്ടുണ്ടായ വാക്ക് തര്‍ക്കത്തില്‍ മധ്യവയസ്‌കന് കുത്തേറ്റു. എറണാകുളം സ്വദേശി റഹീം എം എസിനാണ് (51)കുത്തേറ്റത്. ഇയാളെ കുത്തിയ തമിഴ്‌നാട് സ്വദേശി പാണ്ഡ്യനെ (48) പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് കടവന്ത്രയിലെ മാര്‍ക്കറ്റ് റോഡിലെ ബീവറേജിന് സമീപത്താണ് സംഭവം. പാണ്ഡ്യന്‍ പതിവായി കിടക്കുന്ന കടത്തിണ്ണയുടെ സമീപം റഹീം മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഹീമിനെ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാണ്ഡ്യനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it