ernakulam local

കുത്തേറ്റുമരിച്ച റിസ്റ്റിയുടെ ഓര്‍മയ്ക്കായി കുട്ടികളുടെ പാര്‍ക്കില്‍ മരം നട്ടു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ ലഹരിക്കടിമയായ യുവാവിന്റെ കുത്തേറ്റു മരിച്ച പത്തുവയസുകാരന്‍ റിസ്റ്റിയുടെ ഓര്‍മയ്ക്കായി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ എറണാകുളം കുട്ടികളുടെ പാര്‍ക്കില്‍ മരം നട്ടു.
പച്ചപ്പുള്ള ഭൂമിക്ക് കാവലായി കുഞ്ഞുകൈകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പരിപാടി. പ്രഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. പി കെ സാബു അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, എച്ച് ഷാഹുല്‍ ഹമീദ്, ജോര്‍ജ് ജോസഫ്, ഫാ. റോബി കണ്ണന്‍ചിറ, രാജഗോപാല്‍, ആശാ അഷറഫ്, ആര്‍ കണ്ണന്‍കുമാര്‍, കൃഷ്ണരാജ് സംസാരിച്ചു. റിസ്റ്റിയുടെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭാരതമാതാ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളും പാലിയേറ്റീവ് സാമൂഹിക സംരഭവും ചേര്‍ന്ന് ഹാബിറ്റ് ഗ്രീന്‍ ചലഞ്ച് കാംപയിന്‍ സംഘടിപ്പിച്ചു. വൃക്ഷതൈകളും പച്ചക്കറി വിത്തുകളും വാഹനയാത്രക്കാര്‍ക്ക് വിതരണം ചെയ്തായിരുന്നു കാംപയിന്‍. അഞ്ഞൂറോളം വേപ്പിന്‍ തൈകളും വിവിധയിനത്തിലെ പച്ചക്കറികളുമാണ് വിതരണം ചെയ്തത്. തൃക്കാക്കര മുനിസിപ്പില്‍ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു ഉദ്ഘാടനം നിര്‍വഹിച്ചു. തൃപ്പൂണിത്തുറ പൈതൃക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് കാംപസില്‍ പരിസ്ഥിതി ദിനം ആചരിച്ചു. തൃപ്പൂണിത്തുര നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു.
കൊട്ടാരവളപ്പിലെ നേഴ്‌സറി പരിസരത്ത് വൃക്ഷത്തൈ നട്ടു. പഠനകേന്ദ്രത്തിലേയും പുരാവസ്തു മ്യൂസിയത്തിലേയും ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും വൃക്ഷത്തൈകള്‍ നട്ടു.
Next Story

RELATED STORIES

Share it