Flash News

കുത്തിയോട്ടത്തിനെതിരെ കേസെടുത്തു

കുത്തിയോട്ടത്തിനെതിരെ കേസെടുത്തു
X


തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികളെ ആചാരത്തിന്റെ പേരില്‍ കുട്ടികളെ നരകയാതന അനുഭവിപ്പിക്കുന്നുവെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ തന്റെ ബ്ലോഗില്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
അഞ്ചിനും 12നും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്ക് ചടങ്ങ്്് ദുരിതമാകുന്നുവെന്നും മാതാപിതാക്കളെ പോലും കാണാന്‍ അനുവദിക്കാതെ കുട്ടികളെ വിഷമിപ്പിച്ചു കൊണ്ടാണ് കുത്തിയോട്ടം നടത്തുന്നതെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടിയിരുന്നു. അല്‍പവസ്ത്രവും അല്‍പഭക്ഷണവും നല്‍കി പരിമിതമായ സാഹചര്യങ്ങളില്‍ 1000ത്തോളം കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. ശരീരത്തില്‍ കമ്പി കുത്തിക്കയറ്റിയിറക്കി ആ മുറിവില്‍ ചാരം തേച്ചാണ് വഴിപാട് അവസാനിപ്പിക്കുന്നതെന്നും കുട്ടികളോട് കാണിക്കുന്ന ക്രൂരതയാണു വാസ്തവത്തില്‍ ഈ വഴിപാടെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.  കുട്ടികള്‍ക്കെതിരേയുള്ള ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it