kozhikode local

കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

നാദാപുരം: കല്ലാച്ചി ജാതിയേരി കല്ലുമ്മലില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നഞ്ഞന്‍ പാറേമ്മല്‍ ജ്യോതിഷ് (20), കൊല്ലന്റെ വിട വിജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. സുരേന്ദ്രന്റ പരാതിയിലാണ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ വളയം പോലിസ് കേസ്സെടുത്തത്. ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പുതുതായി കോണ്‍ക്രീറ്റ് ചെയ്ത റോഡില്‍ വാഹനം കയറ്റിയ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
സംഘട്ടനത്തില്‍ കൊല്ലന്റെ വിട സുരേന്ദ്രന്‍ (38),കൊല്ലവിട കുമാരന്‍ (60 )എന്നിവര്‍ക്കാണ് ഉളികൊണ്ട് കുത്തേറ്റത്. ബന്ധുക്കളായ കൊല്ലന്റെവിട സുരേന്ദ്രനും കൊല്ലന്റെ വിട വിജേഷും തമ്മില്‍ അടിപിടി നടക്കുകയും സുരേന്ദ്രന് പരിക്കേല്‍ക്കുകയും ഉണ്ടായി . ഇത് തടയാനെത്തിയ സമയത്താണ് വിജേഷിന്റെ അച്ഛന്‍ കുമാരനും കുത്തേറ്റത്.
Next Story

RELATED STORIES

Share it